Skip to main content

Posts

Showing posts from January, 2011

ഉണ്ണിക്കണ്ണന്‍

കണ്ണനാമുണ്ണി നീയെന്‍ കരളില്‍ വസിച്ചീടേണം കദനങ്ങളെല്ലാമകറ്റീടേണം ചേണാര്‍ന്ന നിന്നുടെ വേണുവുമൂതിയെന്‍ ചേതങ്ങളൊക്കെയൊതുക്ക വേണം  തളയും വളയും മഞ്ഞപ്പട്ടാടയും ചുറ്റി നീയുണ്ണി തളരുമെന്‍ മനസ്സിനെയുണര്‍ത്തീടേണം പാലും വെണ്ണയും മതിവരുവോളം ഞാനെന്‍ പ്രിയനാമുണ്ണി നിനക്കു നല്‍കാം അമ്മ തന്‍ മടിയില്‍ കയറിയിരുന്നാവോളം ആനന്ദമേറ്റുവാന്‍  ഓടി വായോ! പീലിത്തിരുമുടിയും ചിലംബങ്ങണിഞ്ഞ പാദങ്ങളും ഞാന്‍ കണ്ടിടാവൂ... നീലത്താമരയെ വെല്ലുന്ന നിന്നുടെ  നീലക്കണ്‍പ്പീ ലിയോ     മോഹനമാം... ചെന്തൊണ്ടിപ്പഴങ്ങള്‍ നാണിച്ചു പോകുന്ന ചെഞ്ചുണ്ടാലൊരു   മുത്തം നല്കൂ!    കിന്നരിപ്പല്ലുകള്‍ തിളങ്ങി വിളങ്ങുന്നു കിന്നാരം നീയൊന്നു ചൊല്ലീടുമ്പോള്‍! കരുണയേറുന്നൊരു     നിന്നുടെ  കണ്‍കളില്‍ കാണ്മൂ ഞാനെന്നും ദിവ്യ സ്നേഹം! കരയാംബൂ വര്‍ണ്ണനാം കണ്ണനെ ഞാനെന്‍ കാലം കഴിവോളം കാണാകേണം... ഉണ്ണിക്കൈ രണ്ടിലും വെണ്ണയുമേന്തിയെന്‍ ഉള്ളത്തില്‍‍ വസിക്കേണം കാലാകാലം...  

A gratifying experience!!!

A few days ago I had some guests over for lunch. When I heard that they will be visting us, I raked my brain so that I can give them a different experience than providing them with the regular Kerala feast. Now, dont get me wrong, I love our cuisine. But, as much as I love eating it, I dont enjoy preparing it. I have found that my culinary skills are better displayed while preparing North Indian dishes (though I add a Southern touch to it). More over, since the guests included newly weds, I decided that they might have had their stomach full of local feasts and payasam. So, why not deviate from the norms??? I justified. So the day saw me busy in the kitchen working over Cauliflower, Daal, Onions, Capsicum and a lot of other vegetables that my kitchen had not seen ever since the vegetable prices started going North!!! My gobi manchurain had saved me innumerable times; so I habitually prepares it whenever there is a need to include a specail item in the menu. (My husband says that it is

നിള

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ മേഞ്ഞിടും ഗോവൃന്ദങ്ങളെ നോക്കി ഞാനിരുന്നു എന്‍ യാത്രയിലവയും ഭാഗഭക്കായി. കൂകിപ്പായും തീവണ്ടിയില്‍ വ്യഥപൂണ്ട  മനസ്സും പേറി ഞാനിരുന്നു; മറുപുറത്ത് മെല്ലിച്ചുണങ്ങിയൊരു  നൂലിഴപോലെയൊഴുകുമെന്‍ നിളതന്‍ ചുണ്ടിലു- യര്‍ന്നുവോ വേദനയൂറിയോരു  ഗാനം? കുലംകുത്തിയൊലിച്ചു വന്ന നിളത്തന്നട്ടഹാസ- മെന്‍ ബാല്യത്തിന്‍ നിറപ്പകിട്ടായിരുന്നു; വെറുമൊരു നീര്‍ച്ചാലായിന്നവളീ മണലാരണ്യത്തിലൂടെ തേങ്ങിയേങ്ങിയൊഴുകവേ   ശുഷ്കമാമാവളുടെ മേനിയെന്നില്‍ വിഷാദപ്പൂമൊട്ടു  വിടര്‍ത്തുന്നുവോ??? എന്‍ ജന്മഗേഹം വിട്ടുപോകയാണ്ണിന്നു ഞാന്‍  വിദൂരമാമെന്‍ ലക്ഷ്യത്തിലേക്ക് എന്നെപ്പിരിഞ്ഞു നില്‍ക്കുവാന്‍ വയ്യെന്ന മട്ടിലെത്ര- നേരമായെന്‍കൂടെ വരുന്നെന്‍ പേരാറും! പേരാറേ, പ്രിയേ, നിളേ, യാത്ര ചോദിപ്പാന്‍ നേരമായ് ഉല്ലസിച്ചു നീ യാത്രയാകൂ നിന്‍  ലക്ഷ്യത്തിലേയ്ക്ക്   തിരിച്ചു വരുന്നുണ്ടു ഞാന്‍ നിന്‍ സവിധേ... എന്‍ ഗ്രാമലക്ഷ്മിയാം പേരാറില്‍ മുങ്ങി-  ക്കുളിച്ച  നിര്‍വൃതിയില്‍ സ്വയം മറന്നീടാന്‍... 

സുപ്രഭാതം

നീര്‍മുത്തുകളിറ്റു  വീണതില്‍ ബാലസൂര്യരശ്മി ജ്വലിച്ചലിഞ്ഞു; പ്രഭാതഭേരിയായെത്തിച്ചേര്‍ന്നു  മണിക്കിളികള്‍ തന്‍ ഗാനമഞ്ജരി... സുപ്രഭാതത്തിന്‍ സ്വര്‍ണ്ണരൂപമെന്‍  മനസ്സിനുള്ളില്‍ നിറച്ചു നല്‍കി നഷ്ടമായോരെന്‍  പോയകാലത്തിന്‍ നന്മയാം ഇഷ്ട നൈവേദ്യം! ശുദ്ധമാം പകല്‍വെയിലെന്‍  ജാലകപഴുതിലൂടെത്തിനോക്കുന്നേരം... അതുല്യമാമൊരു  ആനന്ദത്തില- ലിഞ്ഞു ഞാനെല്ലാം മറന്നിരുന്നു.... ജീവിതയാനത്തിലിന്നു ഞാനേറെ ദൂരെയെത്തി പകച്ചു നില്‍ക്കവേ ഈ പൊന്‍പുലരി തന്‍ പ്രഭാവം നല്കിയെനിയ്ക്കൊരു നവ ജീവ ചൈതന്യം!!! 

An evening at the beach

The other day we went to the beach after a long time. While the kids were having fun with the waves, I sat watching and for the first time ever in my life, I didn't go into the water or  even got my feet wet. I simply sat there, watching the tides gushing in, and then withdrawing, only to come kissing the sand again. The kids sure were enjoying and there I sat, clicking photos - digitally imprinting their excitement. I was reminded of how I used to wait for the holidays to come, so that we could visit my cousin, whose family almost invariably took us to the park followed by an evening at the beach. We used to have lot of fun, soaking in the saline water and riding with the waves - splashing all around, oblivious to anything else in the world... and as the darkness set in, when the time came to go back it was like saying good bye to one's dearest... The journey back home was equally eventful - it was impossible to ensure that the car seats were dry with a bunch of dripping wet