Sunday, May 22, 2011

അനന്ത പ്രണാമം!!!

കുറെ ശിഥിലമാം വരകളില്‍ 
വലിയോരാത്മാവിനെ ഉള്‍ക്കൊള്ളിക്കാന്‍ 
വിഫലമായൊരു ശ്രമം നടത്തി 
അജ്ഞാനിയാം ഞാന്‍... 

അനന്തമാം ആകാശത്തെപ്പോല്‍ 
പരന്നു കിടക്കുമാ ആത്മാവിനെ;
ആ പരബ്രഹ്മസ്വരൂപത്തെ 
ഒരു കൈക്കുടന്നയിലൊതുക്കുവതെങ്ങിനെ ???

ഇതൊരു വിഫല ശ്രമമെന്ന്
ആരംഭത്തിലേ ഞാനറിഞ്ഞിരുന്നു
എങ്കിലുമെന്‍ വ്യാമോഹത്തെ 
അടക്കി നിര്‍ത്താനനെനിക്കായില്ല

ഒടുവിലെന്‍ വിഫലശ്രമത്തെ,
അജ്ഞതയെ, അകറ്റി നിര്‍ത്തി 
ഫലവത്താക്കി തീര്‍ത്തു തന്നു
സദ്‌ ഗുരുവാം ജ്ഞാനസ്വരൂപന്‍!

മനസ്സില്‍ ഉയര്‍ന്നുവന്നടുത്ത 
നിമിഷമൊരു പ്രാര്‍ത്ഥന;
അനന്ത കോടി പ്രണാമങ്ങള്‍ 
സ്വയമിളിഞ്ഞുരുകിയാ കാല്‍ക്കല്‍ 
അര്‍പ്പിച്ചു ധന്യയായ്‌  ഞാന്‍ !!!   

No comments:

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...