Skip to main content

Posts

Showing posts from August, 2011

നല്ല നാളുകള്‍ക്കായ് !!!

കറുത്തിരുണ്ട മാനം പോലെ കറുത്ത മനസ്സും പേറി ചിരിച്ചു കാട്ടും കോമാളികളെ ചവച്ചു തള്ളൂ മനസ്സേ നീ! നിന്‍ സ്നേഹത്യാഗങ്ങളൊക്കെ- യറിഞ്ഞിട്ടും അറിയാത്തവര്‍ക്കായ് എന്തിനിന്നു നീ നിന്‍ ജീവന്റെ മോദങ്ങളൊക്കെ ഹോമിച്ചിടുന്നു??? സ്നേഹിച്ചാല്‍ ജീവന്‍ പകര്‍ന്നു നല്‍കുന്ന നിന്‍ മനസ്സിന്‍ സ്നേഹവായ്പ്പുകളറിയാത്തവരെ ക്കുറിച്ചെന്തിനീ ദു:ഖമിനിയും??? മറന്നീടുക നീയെല്ലാമൊരു കാളരാത്രിതന്‍ ദു:സ്വപ്നമായ്; ജീവിതത്തില്‍ കിളിര്‍ക്കു,മൊരു ആശ തന്‍ പുതുപുഷ്പമിനിയും! നല്ല നാളുകള്‍ നിന്നെക്കാത്തു- നില്‍ക്കുന്നുണ്ടെത്രയോ, വീണ്ടും; അവയെല്ലാമൊരുക്കി വെയ്ക്കും നന്മയെക്കരുതി മാത്രം നീ ജീവിച്ചിടൂ...

Dilemma of an Abandoned Pet

A week or so ago, a dog appeared at our gate out of no where. It was not a rare breed, but a common specimen found all over. Off white in colour, the canine sported a broken collar belt, which indicated that it was some one's pet - rather, used to be! I am not sure if it somehow lost its way or that someone purposefully abandoned it at our area. Ever since it was turned out on the streets, its existence has become a struggle. For, unlike his street smart stray cousins, this fellow is unable to fend for himself. All he knows is to wag his tail at all & sundry in the hope that someone would be kind enough to care for him. But, that didn't happen... People have started shutting their gates - which were open 24 hours of the day previously - to keep him out of the premises! When he comes running to the people, they don't take it kindly as they feel it is going to attack them & so, stones him or shoos him away! He is also the victim of the whims and fantasies of naughty

മൂകാംബിക

ഒരു നിറപുലരി തന്‍ നന്മയില്‍- ക്കുളിച്ച ശുഭ വേളയിലന്നു ഞാന്‍ തിരു സവിധേ വന്നെത്തിയെന്നമ്മേ; തവ പാദാംബുജം വണങ്ങി നിന്നൂ... എന്നാത്മാവിന്നന്തരംഗത്തിലുയര്‍ന്നൂ നൂറായിരം പുളകമണിമുകുളങ്ങള്‍; തേജസ്സാര്‍ന്ന നിന്‍ തിരുവദനമെന്‍  മനതാരിലുതിര്‍ത്തു ആനന്ദാമൃതം! ദയ വഴിയും തിരുമിഴികളാലെന്നെ നീ കടാക്ഷിച്ചു; അജ്ഞാനിയാമെന്‍ ബോധ മണ്ഡലത്തിലപ്പോഴുയര്‍ന്നു ജ്നാനാമൃതത്തിന്‍  കുളിരലകള്‍! കലകള്‍ക്കുമക്ഷരങ്ങള്‍ക്കുമറിവിന്നുമെന്നും  അമ്മയായ് മേവുമെന്‍ ശാരദാംബേ, തവ സന്നിധിയിലെത്തി കുമ്പിട്ടു വണങ്ങുവാന്‍ കഴിഞ്ഞതെന്‍ മുന്‍ ജന്മ സുകൃതം! നിന്‍ തിരു നടയിലൊരു മാത്ര നിന്നനേരം അജ്ഞാനാന്ധകാരങ്ങളെന്നെ വിട്ടകന്നു; സുദീപ്തമാം തവ വദനാംബുജമെന്‍ മനതാരില്‍ നിറഞ്ഞീടേണമെന്നും... നിന്നഭിഷേക തീര്‍ത്ഥമെന്നെ പുണ്യവതിയാക്കിയപോല്‍ നിന്‍ പാദാരവിന്ദങ്ങളിലെന്നുമെന്‍ മതി മനീഷകളുറച്ചിടേണം... ഞാനുരുവിടും വാക്കുകളെല്ലാമിനി നിന്‍   നാമങ്ങളെപ്പോല്‍ ധന്യമാകട്ടെ! ഞാനാചാരിക്കും കര്‍മ്മങ്ങളെല്ലാം നിന്‍ പാദപൂജയായ് ഭവിക്കുമാറാകട്ടെ.. അമ്മേ!  ദേവി! മൂകാംബികേ!  ശാരദാംബേ!   ന

ആഗ്രഹം

ഒരുനാളെനിയ്ക്കൊരു കടലി- ന്നടിയിലൊളിയ്ക്കേണം മുട്ടിയുരുമ്മി നീന്തിയടുക്കും മീനുകള്‍ക്കുമ്മ കൊടുക്കേണം.. കൊമ്പന്‍ സ്രാവിന്‍ നെഞ്ചിലി- രുന്നാ കടലു മുഴുവന്‍ നീന്തേണം... പവിഴപ്പുറ്റുകള്‍ക്കിടയിലൊളിക്കും  മുത്തുകള്‍ തേടിയെടുക്കേണം  കടലാമകളുടെ കയ്യില്‍ തൂങ്ങി  കടലിന്നാഴാമിളക്കേണം  കടലിന്നടിയിലൊളിക്കും  സൂര്യനെ   കൈയ്യാലെടുത്തു പൊക്കേണം... രാവിന്‍ കുടചൂടിയണയും  അമ്പിളി- മാമനെ പുണരേണം; നീലക്കടലിന്‍ നിലയില്ലാച്ചൂഴിയില്‍  മുങ്ങാം കൂളികളുമിടേണം,  മത്സ്യകന്യകമാരുടെ മാന്ത്രിക- ചെപ്പു തുറന്നൊന്നു നോക്കേണം... തിരമാലകള്‍ തന്‍ തേരില്‍ കയറി കരയോടടുത്തു വരേണം! എണ്ണാതുള്ളൊരു മോഹങ്ങളിനിയും എന്നുടെയുള്ളില്‍ ഒളിഞ്ഞിരുപ്പു...   എന്നുടെ മോഹമിതെന്തൊരു  മോഹമിതെന്നു ഞാനും നിരൂപിപ്പൂ!!!

ചിത്രശലഭം...

ഒരു  വെണ്‍ശലഭമെന്നരുകില്‍ പറന്നടുത്തു; അവളുടെ മോഹന നടനമെന്‍ മനം കവര്‍ന്നു. മുറ്റത്തെ മുല്ലയിളവളൊളിച്ചിരുന്നു, കാറ്റിന്‍ കരങ്ങളിലൂഞ്ഞാലാടിയിരുന്നു... പൂവിന്‍ സൌരഭ്യമെന്നന്തരംഗത്തിലു- ണര്‍ത്തി, അവാച്ച്യമാമോരനുഭൂതി! കുഞ്ഞിച്ചിറകുകള്‍ വീശിയടുത്തു, ആ കുഞ്ഞന്‍ പൂമ്പാറ്റ വീണ്ടുമെന്നരുകില്‍... എനിക്കു ചുറ്റും നൃത്തം വെച്ചേറെ നേരം; പുഞ്ചിരി തൂകിയവള്‍ യാത്രയായ്! ഒരുമാത്ര കൊണ്ടെന്‍ ജീവനിവളുതിര്‍ത്തു നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ മോദമുകുളങ്ങള്‍!!! പുഷ്പമായെന്‍ ജീവിതവല്ലരിയിലവ വിരിയുന്ന വേളയിലവള്‍ വീണ്ടും വരുമെന്നാശി ച്ചിരി പ്പൂ...

നിരാശ !!!

കാര്‍മുകിലിന്‍ കറുത്തച്ചിറകേറി- യാര്‍ത്തു വന്നെത്തി ഇടവപ്പാതി; കനത്തുപെയ്യുമാമഴയിലെന്‍ കരളിന്നാകുലതകളൊഴുക്കിടട്ടെ... ഒരു പുഞ്ചിരിമാത്രം പകരമായൊന്നു കിട്ടുമെന്നയാശയിലന്നൊരു നാള്‍ ഞാനേകിയ സ്നേഹസമ്മാനമെനിക്കു നല്‍കി, നിരാശകള്‍ തന്‍ മുള്‍മുനകള്‍!!! ഓരോ ക്ഷണത്തിലുമവയെന്‍ ഹൃദയത്തെ- ത്തുളച്ചു കയറിയെന്നാകിലും; ആ വേദന  മറന്നിട്ടൊന്നു ചിരിക്കാന്‍  കഴിഞ്ഞതെ- ങ്ങിനെയെന്നു ഞാന്‍ വിസ്മയിപ്പു!!! കാറും കോളും നിറഞ്ഞിരിക്കുമാക-   ശത്തിന്നു കീഴെ  മുറിവേറ്റൊരു കുഞ്ഞു ഹൃദയവുമായങ്ങിനെ മേവുമെന്‍ വൃണങ്ങളെ- ക്കഴുകിയൊഴുക്കിടട്ടെ ഈ മഴ... സ്നേഹമൊന്നുമാത്രം കൊതിച്ചൊരു മനമേ, എത്ര മണ്ടിയാണ് നീ; നിന്റെയീ വ്യഥ കാണുവാനാരുമില്ലെന്നറിക നീ; വെറുതെ കണ്ണീര്‍ക്കയത്തില്‍  മുങ്ങിടോല്ല നീയിനി!!!