Skip to main content

സന്ധ്യാംബരവും ഞാനും!


മുകില്‍മാലകളെന്‍ ജാലകപ്പുറത്തു  
പരന്നൊഴുകി ചിരിച്ചു നില്‍ക്കെ,
സന്ധ്യാംബരത്തിന്‍ രമണീയ മുഖം
കണ്ടു ഞാന്‍ മതിമറന്നു പോയ്‌!

വെള്ളിമേഘത്തോണികളിഴഞ്ഞു 
നീന്തി യാത്രയാവുന്നു; സ്വര്‍ണ മുകില്‍ 
ജാലമെന്നെ കണ്ടൊരു മാത്ര 
പുഞ്ചിരി തൂകി,യെങ്ങോ യാത്രയായ്;

നീലാംബരത്തിന്നു തൊടുകുറിയണിയിച്ച-
പോല്‍ കരിമെഘക്കൂട്ടങ്ങളങ്ങിങ്ങു മേവും;
കാവിയും ചോപ്പും കറിയും നീലയുമെല്ലാമാ-
വാഹിച്ച മാനത്തിന്‍ കുപ്പായമെന്തു ഭംഗി!
 
ആരോ തട്ടിമറിച്ചോരു  ചായക്കൂട്ടിന്‍ 
മനോഹാരിതയില്‍ ഞാന്‍ മുഴുകിയിരിക്കെ;
ഉയര്‍ന്നു കേള്‍ക്കായ്‌ കൂടണയും പറവകള്‍
തന്‍ ഹര്ഷാനന്ദങ്ങള്‍; കിളി നാദങ്ങള്‍;

അകലെയമ്പലത്തിന്‍  മതിലകത്തു  നിന്നു-
യരുന്നുണ്ടൊരു ശംഖൊലി; ഇടയ്ക്ക തന്‍ തുടി-
പ്പുകള്‍ക്കിടയിലും കേള്‍പ്പാനുണ്ടഷ്ടപദി
തന്‍ താളലയങ്ങള്‍  അസ്പഷ്ടമായെനിക്ക്!

അന്തി വിളക്കും തെളിച്ചു ഞാനെന്‍ 
ഉമ്മറത്തിണ്ണയിലിരുന്നു ജപിയ്ക്കവേ,
കേള്‍പ്പാ,യപ്പുറത്തു  മേവുമോരര-
യാലിന്‍ നാമജപ മാധുര്യങ്ങളും!

മന്ദം മന്ദം വന്നെന്നെ തലോടി-
യോടിപ്പോയൊരു കാറ്റിന്‍ ചുണ്ടിലും
കേട്ടു ഞാന്‍ നാമങ്ങള്‍ ; കിളികളും നീഡ-
ങ്ങളില്‍ കണ്ണടച്ചിരുന്നു നാമം ജപിയ്ക്കയാം!

മുകില്‍ മാലകളെങ്ങോ  യാത്രയായി,
വാനമതിന്‍ ഉമ്മറത്തിണ്ണയില്‍ 
കത്തിപ്പൂ താരമാം വിളക്കുകളെങ്ങും 
അനേകായിരങ്ങള്‍; മനോഹരങ്ങള്‍!

നിതാന്തമാമീ സന്ധ്യതന്‍ മോഹന-
ത്തുടിപ്പുകളറിഞ്ഞു ഞാന്‍ പുളകി-
തയായ്; സന്ധ്യ തന്‍ നിറങ്ങള്‍ നിറപ്പൂ
എന്നിലും സ്നേഹത്തിന്‍ കടും വര്‍ണ്ണങ്ങള്‍!!!
 

Comments

 1. Beautiful poem. Very Romantic. Hope the world won't destroy your Romantic spirit.
  Sorry, I can't type in Malayalam.

  ReplyDelete
 2. Thanks Tomichan, for your good words. Good to hear from you!

  ReplyDelete
 3. കവിത നന്നായിരുന്നു

  അര്‍ത്ഥവിശുദ്ധി കൈവിട്ട
  മൂല്യമില്ലാത്ത വാക്കുകള്‍
  കഷ്ട്ടം ! ഞാനൊക്കെ മറക്കട്ടെ
  വ്രണിത മാണെന്റെ മാനസം.

  ReplyDelete
 4. @ muremookkan, വളരെ നന്ദി!

  ReplyDelete

Post a Comment

Popular posts from this blog

കണ്ണു തുറക്കുമോ???

ഇപ്പോള്‍ പോട്ടിപ്പോകുമതല്ലിപ്പോഴൊന്നും   പോട്ടില്ലയെന്നും, ഏറെക്കാലമായ് മേവീടുമോ- രണക്കെട്ടിനെ  ചൊല്ലിയിപ്പോള്‍ കേള്‍ക്കുന്നു  ബഹു വാദ- പ്രതിവാദങ്ങളെനിയ്ക്കു ചുറ്റും!  ജീവസ്വമായ് വാഴുമൊരു ജലകണങ്ങള്‍  ജീവനെടുക്കുവാനലറിപ്പാഞ്ഞു  വരുന്ന  ഭീകര ദൃശ്യങ്ങളാം ദു:സ്വപ്‌നങ്ങള്‍ കണ്ടു നടുങ്ങുന്നൊരു  ജനത ദിനരാത്രങ്ങളിലിപ്പോള്‍ !  ഭീതി തന്‍ അലയടികളൊരു കൂറ്റന്‍  തിരയായൊഴുകിയെന്‍ നാടിനെയാകെ  താഴ്ത്തീടവേ, സാന്ത്വനത്തിന്‍ ചെറുതോണി  പോലുമാരുമിപ്പോള്‍ തുഴഞ്ഞിടാത്തതെന്തേ? വേണം പുതിയൊരു തടയണ,യതല്ല,   വേണ്ട,യിനിയുമൊരെണ്ണമെന്നുമിപ്പോള്‍   തമ്മില്‍ തല്ലി,യാക്രോശിച്ചന്യോന്യം  അഹോരാത്രങ്ങളെത്തള്ളുന്നു ചിലര്‍! സ്വന്തം മണ്ണിന്നവകാശമൊരുനാള്‍ തീറെഴുതിയന്യന്നു  സമര്‍പ്പിച്ച നേരം, ഓര്‍ത്തതില്ല നാമൊരുന്നാളീവണ്ണമതു  നമ്മള്‍ തന്‍ ജീവന്നു ഭീഷണിയാമെന്നും...    സ്വച്ഛന്ദമൊഴുകുമോരാറിനെയന്നങ്ങു  തടഞ്ഞനേരവുമറിഞ്ഞീല  നാമൊട്ടും;  പടു കൂറ്റനൊരു  വെള്ളപ്പാച്ചിലിലൊലി- ച്ചൊഴുകിയൊടുങ്ങീടാം ജീവിതങ്ങളെന്നും ഭൂമിയൊന്നു പതുക്കെ ചലിച്ചാലുള്ളിനുള്ളില്‍  മുഴങ്ങുന്നു ഭീതി തന്‍ കാഹള സ്വനങ്ങള്‍!

Century!!!

Well, the title was reserved for a blog to be written when Tendulkar hit his hundredth ton... Seems that we will have to wait a little more for that. In the mean while, I reached this personal milestone of 100th entry in my Blog! Even though its not a historical or hyped event, but just a humble achievement of a rather unknown and uninspiring blogger, personally, it is a great achievement for me. What started as a time-pass has now become a passion.  So, allow me to celebrate this small event. It is only proper that I express my gratitude to some important people who have helped me to reach this far.... I started out with no idea of what blogging is or how it is done. I was inspired by my friend Ranjith Menon to start a blog, way back in 2009 (I think). It was created and soon forgotten... Then for two years it lay dormant... I don't know what hit me, but in 2011 I started blogging like a man possessed ... and the result is that I am here at my 100th post today. I

तेरे लिए / നിനക്കായ്

तेरे फरमान के लिए तरस्ते रहे पर तेरी खबर तक न आये.. तेरे यादों के ग़म हमें सताने लगे तो रातों के तन्हाई मैं हम रोते रहे सुबहों की रौशनी ने जैसे आँखों को जलाकर रख दिए... दिल के दीवारों पर बेचैनी की मकड़ियों ने जाल बुनने लगी; बेबसी के पंखों पर सवार हम उलझ गए बार बार.. तन्हाई की खामोशी मेरे  कानों में हाहाकार कर गूंजे ... जब अनदेखा अनसुना सा यह पीड़ा दुनिया के मेहफिल में बेसहारा छोड़ा अब हिम्मत जुटाके हम खड़े हैं , उम्मीद बस तुम्हारे आने की हैं...   നിനക്കായ്  നിന്റെ കുറിമാനത്തിനായ് കാത്തിരിപ്പൂ ഞാനെങ്കിലും നിന്‍ ചെറു സന്ദേശം പോലുമെന്നെത്തേടി  വന്നതില്ല! രാവിന്നേകാന്തതയില്‍ നിന്നോര്‍മ്മകളെന്നെ വലച്ച- നേരം, ആരും കാണാതൊന്നു പൊട്ടിക്കരഞ്ഞു പോയ്‌! പ്രഭാതത്തിന്‍ വെട്ടമെന്‍ കണ്‍കളെയെല്ലാം  ചുട്ടു കരിച്ചീടുന്നതെന്തിനിപ്പോള്‍ എന്നറിയില്ല... മനസ്സിന്‍ മച്ചകത്തില്‍ എട്ടുകാലികളാമെന്‍  അസ്വസ്ഥതകള്‍ മാറാലകള്‍ കെട്ടി നിറച്ചീടവേ നിസ്സഹായത തന്‍ ചിറകിലേറി ഞാന്‍ അലഞ്ഞു തിരിഞ്ഞു വലഞ്ഞുഴറിപ്പോയ് ; ഏകാന്തത തന്‍ നിശബ്ദതയെന്നുള്ളില്‍