മഴയമൃത്
മഴയൊരു നനുത്ത സ്പര്‍ശനമായ് പെയ്തി റങ്ങി- യ വനി തന്‍ മേനി നനയ്ക്കവേ; കുളിര്‍ കൊരുമാ മഴയെന്‍ മനതാരിന്‍ തീക്കനല്‍ പതിയെപ്പതിയെയണച്ചിടുന്നു... മുകില്‍ മാലകളാകാശപ്പരപ്പില്‍ നൃത്തം വെച്ചോടി- മറയവേ, മാമരങ്ങള്‍ തലയാട്ടി ചിരിപ്പൂ! ദാഹിച്ചു വലഞ്ഞ പക്ഷിലതാദികള്‍ മഴത്തുള്ളികള്‍ തന്‍ ലാളനമേറ്റു കുളിരണിഞ്ഞു നിന്നു... വരണ്ട ഭൂമിതന്‍ മാറിലൂടെയൊരു നീര്‍ ച്ചാ ലൊഴുകി നീങ്ങവേ; പ്രകൃതിയാമമ്മ ചുരത്തുമമൃത- മഴയാം പാല്‍ കുടിച്ചു കരുത്താര്‍ജ്ജിയ്ക്കുന്നു അമ്മതന്‍ പ്രിയരാം മക്ക ളൊന്നൊഴി യാതെ... ഏറെ നാള്‍ കഴിഞ്ഞിട്ടിന്നു പെയ്തൊരീ മഴ- യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ ആഹ്ലാദത്തിന്‍ വര്‍ണ്ണ ശബളങ്ങളാം പുതു താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!