Tuesday, April 12, 2011

കുളക്കരയില്‍!

നീലത്താമര പൊയ്കയിലന്നൊരു
നീല പൊന്മാന്‍ വന്നണഞ്ഞു

കുണുങ്ങിലുങ്ങിയിരുന്നവനൊരു 
നാണം കുണുങ്ങി പൂവിനെക്കണ്ടു...

കുഞ്ഞിക്കൈകള്‍ വീശിനീന്തും
കുഞ്ഞന്‍ മീനുകളെത്തിനോക്കും 

നീലിമ തൂകിയ മേനിയഴകുമായ് 
നീലത്താമാരത്തോണികള്‍ക്കിടയില്‍ 

കരിവണ്ടുകള്‍ തന്നുടെ മര്‍മ്മരങ്ങള്‍ 
കരയോളമോടിയെത്തിടുന്നു...   ‍   

പൂവുകള്‍ തോറും തേനുണ്ടു പാറും 
പൂമ്പാറ്റകള്‍ക്കോ ചന്തമേറും!

കുഞ്ഞിളം കാറ്റുമപ്പോള്‍ കൂടെയെത്തി 
കുഞ്ഞിപ്പൂക്കളെയുമ്മവെച്ചു ...

പുഞ്ചിരിതൂകിയൊരുങ്ങി നില്‍ക്കും 
പുഞ്ചപ്പാടത്തെ നെല്‍ക്കതിര്‍കള്‍ ‍

നീലപ്പൊന്മാനും നെല്‍ക്കതിരും കരിവണ്ടും
നീലപ്പൂക്കളും കുഞ്ഞിക്കാറ്റും

നീന്തിത്തുടിക്കും മീനുകുളുമെല്ലാം
എന്തൊരു  ചന്തമയ്യാ കണ്ടിരിക്കാന്‍!

No comments:

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...