കണ്ണു തുറക്കുമോ???
ഇപ്പോള്‍ പോട്ടിപ്പോകുമതല്ലിപ്പോഴൊന്നും പോട്ടില്ലയെന്നും, ഏറെക്കാലമായ് മേവീടുമോ- രണക്കെട്ടിനെ ചൊല്ലിയിപ്പോള്‍ കേള്‍ക്കുന്നു ബഹു വാദ- പ്രതിവാദങ്ങളെനിയ്ക്കു ചുറ്റും! ജീവസ്വമായ് വാഴുമൊരു ജലകണങ്ങള്‍ ജീവനെടുക്കുവാനലറിപ്പാഞ്ഞു വരുന്ന ഭീകര ദൃശ്യങ്ങളാം ദു:സ്വപ്‌നങ്ങള്‍ കണ്ടു നടുങ്ങുന്നൊരു ജനത ദിനരാത്രങ്ങളിലിപ്പോള്‍ ! ഭീതി തന്‍ അലയടികളൊരു കൂറ്റന്‍ തിരയായൊഴുകിയെന്‍ നാടിനെയാകെ താഴ്ത്തീടവേ, സാന്ത്വനത്തിന്‍ ചെറുതോണി പോലുമാരുമിപ്പോള്‍ തുഴഞ്ഞിടാത്തതെന്തേ? വേണം പുതിയൊരു തടയണ,യതല്ല, വേണ്ട,യിനിയുമൊരെണ്ണമെന്നുമിപ്പോള്‍ തമ്മില്‍ തല്ലി,യാക്രോശിച്ചന്യോന്യം അഹോരാത്രങ്ങളെത്തള്ളുന്നു ചിലര്‍! സ്വന്തം മണ്ണിന്നവകാശമൊരുനാള്‍ തീറെഴുതിയന്യന്നു സമര്‍പ്പിച്ച നേരം, ഓര്‍ത്തതില്ല നാമൊരുന്നാളീവണ്ണമതു നമ്മള്‍ തന്‍ ജീവന്നു ഭീഷണിയാമെന്നും... സ്വച്ഛന്ദമൊഴുകുമോരാറിനെയന്നങ്ങു തടഞ്ഞനേരവുമറിഞ്ഞീല നാമൊട്ടും; പടു കൂറ്റനൊരു വെള്ളപ്പാച...