സായംസന്ധ്യ തന്‍ അരുണിമയേന്തി നില്‍പ്പൂ
വേലിപ്പൂക്കളെന്‍ വഴിത്താരയില്‍;
ശംഖു പുഷ്പവര്ണ്ണമേറി പുഞ്ചിരി തൂകി
നില്‍പ്പൂ പേരറിയാ പൂക്കളും!
തുമ്പപ്പൂവിന്‍ തൂവെണ്മയെന്‍
മനതാരില്‍ നിറപ്പുവതെന്തേ?
അസ്തമയാര്‍ക്ക വര്‍ണ്ണവുമേന്തി
നില്‍പ്പൂ സന്ധ്യാംമ്പരവുമെനിയ്ക്കായി;
ഏറെ നാള്‍ കൊഴിഞ്ഞു പോയിട്ടുമെന്തേ
തൃസന്ധ്യ തന്‍ രമണീയതയെന്‍
മനതാരില്‍ നിറപ്പൂ എന്‍ നഷ്ട ബാല്യ-
ത്തിന്‍ പ്രിയങ്കരമാം ഓര്‍മ്മചെപ്പുകള്‍???
No comments:
Post a Comment