Wednesday, November 9, 2011

സന്ധ്യാംബരവും ഞാനും!


മുകില്‍മാലകളെന്‍ ജാലകപ്പുറത്തു  
പരന്നൊഴുകി ചിരിച്ചു നില്‍ക്കെ,
സന്ധ്യാംബരത്തിന്‍ രമണീയ മുഖം
കണ്ടു ഞാന്‍ മതിമറന്നു പോയ്‌!

വെള്ളിമേഘത്തോണികളിഴഞ്ഞു 
നീന്തി യാത്രയാവുന്നു; സ്വര്‍ണ മുകില്‍ 
ജാലമെന്നെ കണ്ടൊരു മാത്ര 
പുഞ്ചിരി തൂകി,യെങ്ങോ യാത്രയായ്;

നീലാംബരത്തിന്നു തൊടുകുറിയണിയിച്ച-
പോല്‍ കരിമെഘക്കൂട്ടങ്ങളങ്ങിങ്ങു മേവും;
കാവിയും ചോപ്പും കറിയും നീലയുമെല്ലാമാ-
വാഹിച്ച മാനത്തിന്‍ കുപ്പായമെന്തു ഭംഗി!
 
ആരോ തട്ടിമറിച്ചോരു  ചായക്കൂട്ടിന്‍ 
മനോഹാരിതയില്‍ ഞാന്‍ മുഴുകിയിരിക്കെ;
ഉയര്‍ന്നു കേള്‍ക്കായ്‌ കൂടണയും പറവകള്‍
തന്‍ ഹര്ഷാനന്ദങ്ങള്‍; കിളി നാദങ്ങള്‍;

അകലെയമ്പലത്തിന്‍  മതിലകത്തു  നിന്നു-
യരുന്നുണ്ടൊരു ശംഖൊലി; ഇടയ്ക്ക തന്‍ തുടി-
പ്പുകള്‍ക്കിടയിലും കേള്‍പ്പാനുണ്ടഷ്ടപദി
തന്‍ താളലയങ്ങള്‍  അസ്പഷ്ടമായെനിക്ക്!

അന്തി വിളക്കും തെളിച്ചു ഞാനെന്‍ 
ഉമ്മറത്തിണ്ണയിലിരുന്നു ജപിയ്ക്കവേ,
കേള്‍പ്പാ,യപ്പുറത്തു  മേവുമോരര-
യാലിന്‍ നാമജപ മാധുര്യങ്ങളും!

മന്ദം മന്ദം വന്നെന്നെ തലോടി-
യോടിപ്പോയൊരു കാറ്റിന്‍ ചുണ്ടിലും
കേട്ടു ഞാന്‍ നാമങ്ങള്‍ ; കിളികളും നീഡ-
ങ്ങളില്‍ കണ്ണടച്ചിരുന്നു നാമം ജപിയ്ക്കയാം!

മുകില്‍ മാലകളെങ്ങോ  യാത്രയായി,
വാനമതിന്‍ ഉമ്മറത്തിണ്ണയില്‍ 
കത്തിപ്പൂ താരമാം വിളക്കുകളെങ്ങും 
അനേകായിരങ്ങള്‍; മനോഹരങ്ങള്‍!

നിതാന്തമാമീ സന്ധ്യതന്‍ മോഹന-
ത്തുടിപ്പുകളറിഞ്ഞു ഞാന്‍ പുളകി-
തയായ്; സന്ധ്യ തന്‍ നിറങ്ങള്‍ നിറപ്പൂ
എന്നിലും സ്നേഹത്തിന്‍ കടും വര്‍ണ്ണങ്ങള്‍!!!
 

4 comments:

Anonymous said...

Beautiful poem. Very Romantic. Hope the world won't destroy your Romantic spirit.
Sorry, I can't type in Malayalam.

Nisha said...

Thanks Tomichan, for your good words. Good to hear from you!

muremookkan said...

കവിത നന്നായിരുന്നു

അര്‍ത്ഥവിശുദ്ധി കൈവിട്ട
മൂല്യമില്ലാത്ത വാക്കുകള്‍
കഷ്ട്ടം ! ഞാനൊക്കെ മറക്കട്ടെ
വ്രണിത മാണെന്റെ മാനസം.

Nisha said...

@ muremookkan, വളരെ നന്ദി!

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...