Friday, August 26, 2011

നല്ല നാളുകള്‍ക്കായ് !!!

കറുത്തിരുണ്ട മാനം പോലെ
കറുത്ത മനസ്സും പേറി
ചിരിച്ചു കാട്ടും കോമാളികളെ
ചവച്ചു തള്ളൂ മനസ്സേ നീ!

നിന്‍ സ്നേഹത്യാഗങ്ങളൊക്കെ-
യറിഞ്ഞിട്ടും അറിയാത്തവര്‍ക്കായ്
എന്തിനിന്നു നീ നിന്‍ ജീവന്റെ
മോദങ്ങളൊക്കെ ഹോമിച്ചിടുന്നു???

സ്നേഹിച്ചാല്‍ ജീവന്‍ പകര്‍ന്നു
നല്‍കുന്ന നിന്‍ മനസ്സിന്‍
സ്നേഹവായ്പ്പുകളറിയാത്തവരെ
ക്കുറിച്ചെന്തിനീ ദു:ഖമിനിയും???

മറന്നീടുക നീയെല്ലാമൊരു
കാളരാത്രിതന്‍ ദു:സ്വപ്നമായ്;
ജീവിതത്തില്‍ കിളിര്‍ക്കു,മൊരു
ആശ തന്‍ പുതുപുഷ്പമിനിയും!

നല്ല നാളുകള്‍ നിന്നെക്കാത്തു-
നില്‍ക്കുന്നുണ്ടെത്രയോ, വീണ്ടും;
അവയെല്ലാമൊരുക്കി വെയ്ക്കും
നന്മയെക്കരുതി മാത്രം നീ ജീവിച്ചിടൂ...

Tuesday, August 23, 2011

Dilemma of an Abandoned Pet

A week or so ago, a dog appeared at our gate out of no where. It was not a rare breed, but a common specimen found all over. Off white in colour, the canine sported a broken collar belt, which indicated that it was some one's pet - rather, used to be!

I am not sure if it somehow lost its way or that someone purposefully abandoned it at our area. Ever since it was turned out on the streets, its existence has become a struggle. For, unlike his street smart stray cousins, this fellow is unable to fend for himself. All he knows is to wag his tail at all & sundry in the hope that someone would be kind enough to care for him.

But, that didn't happen... People have started shutting their gates - which were open 24 hours of the day previously - to keep him out of the premises! When he comes running to the people, they don't take it kindly as they feel it is going to attack them & so, stones him or shoos him away! He is also the victim of the whims and fantasies of naughty children who find happiness in hurting and scaring him just for the fun of it!

Sometimes, I do feel for him! But, even then, I too don't let him inside my gates... I chase him away when my children has to go out, so that he wont run up to them and scare them... But I never hurt him physically. I pretend I am throwing stone at him and chase him away every time he runs up to me, wagging his tail... Despite all these threats he always comes back! These days he has taken to following me to the grocery shop or vegetable shop or even the bus stop just like any other pet would!

Sometimes the dog simply cannot be spotted. At other times, he lies at the gate of my neighbour as a faithful watch dog would...No one gives him a morsel to eat; all chase him away. Still, after some time, he comes back to the same spot and lie down there as if he had been doing that all his life!

Every time i see him there, I think that sooner or later his owners will come in search of him and take him back. Or, maybe some one else would be kind enough to provide him with a shelter. But, till now, nothing of the sort has happened... Till that happens, his existence would be wretched!

I wonder who abandoned him and why!!!

Friday, August 19, 2011

മൂകാംബികഒരു നിറപുലരി തന്‍ നന്മയില്‍-
ക്കുളിച്ച ശുഭ വേളയിലന്നു ഞാന്‍
തിരു സവിധേ വന്നെത്തിയെന്നമ്മേ;
തവ പാദാംബുജം വണങ്ങി നിന്നൂ...

എന്നാത്മാവിന്നന്തരംഗത്തിലുയര്‍ന്നൂ
നൂറായിരം പുളകമണിമുകുളങ്ങള്‍;
തേജസ്സാര്‍ന്ന നിന്‍ തിരുവദനമെന്‍ 
മനതാരിലുതിര്‍ത്തു ആനന്ദാമൃതം!

ദയ വഴിയും തിരുമിഴികളാലെന്നെ നീ
കടാക്ഷിച്ചു; അജ്ഞാനിയാമെന്‍
ബോധ മണ്ഡലത്തിലപ്പോഴുയര്‍ന്നു
ജ്നാനാമൃതത്തിന്‍  കുളിരലകള്‍!

കലകള്‍ക്കുമക്ഷരങ്ങള്‍ക്കുമറിവിന്നുമെന്നും 
അമ്മയായ് മേവുമെന്‍ ശാരദാംബേ,
തവ സന്നിധിയിലെത്തി കുമ്പിട്ടു വണങ്ങുവാന്‍
കഴിഞ്ഞതെന്‍ മുന്‍ ജന്മ സുകൃതം!

നിന്‍ തിരു നടയിലൊരു മാത്ര നിന്നനേരം
അജ്ഞാനാന്ധകാരങ്ങളെന്നെ വിട്ടകന്നു;
സുദീപ്തമാം തവ വദനാംബുജമെന്‍
മനതാരില്‍ നിറഞ്ഞീടേണമെന്നും...

നിന്നഭിഷേക തീര്‍ത്ഥമെന്നെ
പുണ്യവതിയാക്കിയപോല്‍
നിന്‍ പാദാരവിന്ദങ്ങളിലെന്നുമെന്‍
മതി മനീഷകളുറച്ചിടേണം...

ഞാനുരുവിടും വാക്കുകളെല്ലാമിനി
നിന്‍   നാമങ്ങളെപ്പോല്‍ ധന്യമാകട്ടെ!
ഞാനാചാരിക്കും കര്‍മ്മങ്ങളെല്ലാം നിന്‍
പാദപൂജയായ് ഭവിക്കുമാറാകട്ടെ..

അമ്മേ!  ദേവി! മൂകാംബികേ!  ശാരദാംബേ!  
നീ മാത്രമാണടിയനൊരാശ്രയം; നിന്‍ 
നാമാര്‍ച്ചനകളിലെന്നുമെന്‍ ഹൃദയം 
നിറഞ്ഞിരിക്കാനെന്നമ്മേ  അനുഗ്രഹിക്കണേ!!! 
  

Wednesday, August 10, 2011

ആഗ്രഹം

ഒരുനാളെനിയ്ക്കൊരു കടലി-
ന്നടിയിലൊളിയ്ക്കേണം
മുട്ടിയുരുമ്മി നീന്തിയടുക്കും
മീനുകള്‍ക്കുമ്മ കൊടുക്കേണം..

കൊമ്പന്‍ സ്രാവിന്‍ നെഞ്ചിലി-
രുന്നാ കടലു മുഴുവന്‍ നീന്തേണം...
പവിഴപ്പുറ്റുകള്‍ക്കിടയിലൊളിക്കും 
മുത്തുകള്‍ തേടിയെടുക്കേണം 

കടലാമകളുടെ കയ്യില്‍ തൂങ്ങി 
കടലിന്നാഴാമിളക്കേണം 
കടലിന്നടിയിലൊളിക്കും  സൂര്യനെ  
കൈയ്യാലെടുത്തു പൊക്കേണം...

രാവിന്‍ കുടചൂടിയണയും  അമ്പിളി-
മാമനെ പുണരേണം;
നീലക്കടലിന്‍ നിലയില്ലാച്ചൂഴിയില്‍ 
മുങ്ങാം കൂളികളുമിടേണം, 

മത്സ്യകന്യകമാരുടെ മാന്ത്രിക-
ചെപ്പു തുറന്നൊന്നു നോക്കേണം...
തിരമാലകള്‍ തന്‍ തേരില്‍ കയറി
കരയോടടുത്തു വരേണം!

എണ്ണാതുള്ളൊരു മോഹങ്ങളിനിയും
എന്നുടെയുള്ളില്‍ ഒളിഞ്ഞിരുപ്പു...  
എന്നുടെ മോഹമിതെന്തൊരു 
മോഹമിതെന്നു ഞാനും നിരൂപിപ്പൂ!!!

ചിത്രശലഭം...


ഒരു  വെണ്‍ശലഭമെന്നരുകില്‍ പറന്നടുത്തു;
അവളുടെ മോഹന നടനമെന്‍ മനം കവര്‍ന്നു.

മുറ്റത്തെ മുല്ലയിളവളൊളിച്ചിരുന്നു,
കാറ്റിന്‍ കരങ്ങളിലൂഞ്ഞാലാടിയിരുന്നു...

പൂവിന്‍ സൌരഭ്യമെന്നന്തരംഗത്തിലു-
ണര്‍ത്തി, അവാച്ച്യമാമോരനുഭൂതി!

കുഞ്ഞിച്ചിറകുകള്‍ വീശിയടുത്തു, ആ
കുഞ്ഞന്‍ പൂമ്പാറ്റ വീണ്ടുമെന്നരുകില്‍...

എനിക്കു ചുറ്റും നൃത്തം വെച്ചേറെ നേരം;
പുഞ്ചിരി തൂകിയവള്‍ യാത്രയായ്!

ഒരുമാത്ര കൊണ്ടെന്‍ ജീവനിവളുതിര്‍ത്തു
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ മോദമുകുളങ്ങള്‍!!!

പുഷ്പമായെന്‍ ജീവിതവല്ലരിയിലവ വിരിയുന്ന
വേളയിലവള്‍ വീണ്ടും വരുമെന്നാശിച്ചിരിപ്പൂ...

നിരാശ !!!


കാര്‍മുകിലിന്‍ കറുത്തച്ചിറകേറി-
യാര്‍ത്തു വന്നെത്തി ഇടവപ്പാതി;
കനത്തുപെയ്യുമാമഴയിലെന്‍
കരളിന്നാകുലതകളൊഴുക്കിടട്ടെ...

ഒരു പുഞ്ചിരിമാത്രം പകരമായൊന്നു
കിട്ടുമെന്നയാശയിലന്നൊരു നാള്‍
ഞാനേകിയ സ്നേഹസമ്മാനമെനിക്കു
നല്‍കി, നിരാശകള്‍ തന്‍ മുള്‍മുനകള്‍!!!

ഓരോ ക്ഷണത്തിലുമവയെന്‍ ഹൃദയത്തെ-
ത്തുളച്ചു കയറിയെന്നാകിലും; ആ വേദന 
മറന്നിട്ടൊന്നു ചിരിക്കാന്‍  കഴിഞ്ഞതെ-
ങ്ങിനെയെന്നു ഞാന്‍ വിസ്മയിപ്പു!!!

കാറും കോളും നിറഞ്ഞിരിക്കുമാക-  
ശത്തിന്നു കീഴെ  മുറിവേറ്റൊരു കുഞ്ഞു
ഹൃദയവുമായങ്ങിനെ മേവുമെന്‍ വൃണങ്ങളെ-
ക്കഴുകിയൊഴുക്കിടട്ടെ ഈ മഴ...

സ്നേഹമൊന്നുമാത്രം കൊതിച്ചൊരു മനമേ,
എത്ര മണ്ടിയാണ് നീ; നിന്റെയീ വ്യഥ
കാണുവാനാരുമില്ലെന്നറിക നീ; വെറുതെ
കണ്ണീര്‍ക്കയത്തില്‍  മുങ്ങിടോല്ല നീയിനി!!!

  

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...