യാര്‍ത്തു വന്നെത്തി ഇടവപ്പാതി;
കനത്തുപെയ്യുമാമഴയിലെന്‍
കരളിന്നാകുലതകളൊഴുക്കിടട്ടെ...
ഒരു പുഞ്ചിരിമാത്രം പകരമായൊന്നു
കിട്ടുമെന്നയാശയിലന്നൊരു നാള്‍
ഞാനേകിയ സ്നേഹസമ്മാനമെനിക്കു
നല്‍കി, നിരാശകള്‍ തന്‍ മുള്‍മുനകള്‍!!!
ഓരോ ക്ഷണത്തിലുമവയെന്‍ ഹൃദയത്തെ-
ത്തുളച്ചു കയറിയെന്നാകിലും; ആ വേദന
മറന്നിട്ടൊന്നു ചിരിക്കാന്‍ കഴിഞ്ഞതെ-
ങ്ങിനെയെന്നു ഞാന്‍ വിസ്മയിപ്പു!!!
കാറും കോളും നിറഞ്ഞിരിക്കുമാക-
ശത്തിന്നു കീഴെ മുറിവേറ്റൊരു കുഞ്ഞു
ഹൃദയവുമായങ്ങിനെ മേവുമെന്‍ വൃണങ്ങളെ-
ക്കഴുകിയൊഴുക്കിടട്ടെ ഈ മഴ...
സ്നേഹമൊന്നുമാത്രം കൊതിച്ചൊരു മനമേ,
എത്ര മണ്ടിയാണ് നീ; നിന്റെയീ വ്യഥ
കാണുവാനാരുമില്ലെന്നറിക നീ; വെറുതെ
കണ്ണീര്‍ക്കയത്തില്‍ മുങ്ങിടോല്ല നീയിനി!!!
No comments:
Post a Comment