ഒരുനാളെനിയ്ക്കൊരു കടലി-
ന്നടിയിലൊളിയ്ക്കേണം
മുട്ടിയുരുമ്മി നീന്തിയടുക്കും
മീനുകള്‍ക്കുമ്മ കൊടുക്കേണം..
കൊമ്പന്‍ സ്രാവിന്‍ നെഞ്ചിലി-
രുന്നാ കടലു മുഴുവന്‍ നീന്തേണം...
പവിഴപ്പുറ്റുകള്‍ക്കിടയിലൊളിക്കും
മുത്തുകള്‍ തേടിയെടുക്കേണം
കടലാമകളുടെ കയ്യില്‍ തൂങ്ങി
കടലിന്നാഴാമിളക്കേണം
കടലിന്നടിയിലൊളിക്കും സൂര്യനെ
കൈയ്യാലെടുത്തു പൊക്കേണം...
രാവിന്‍ കുടചൂടിയണയും അമ്പിളി-
മാമനെ പുണരേണം;
നീലക്കടലിന്‍ നിലയില്ലാച്ചൂഴിയില്‍
മുങ്ങാം കൂളികളുമിടേണം,
മത്സ്യകന്യകമാരുടെ മാന്ത്രിക-
ചെപ്പു തുറന്നൊന്നു നോക്കേണം...
തിരമാലകള്‍ തന്‍ തേരില്‍ കയറി
കരയോടടുത്തു വരേണം!
എണ്ണാതുള്ളൊരു മോഹങ്ങളിനിയും
എന്നുടെയുള്ളില്‍ ഒളിഞ്ഞിരുപ്പു...
എന്നുടെ മോഹമിതെന്തൊരു
മോഹമിതെന്നു ഞാനും നിരൂപിപ്പൂ!!!
1 comment:
ഏകദേശം ഇത് പോലെ തന്നെ ഉള്ള വിമലാ മേനോന്റെ 'എനിക്ക് കാറ്റാകണം'
എന്നൊരു കവിതയുണ്ട് . അതിനെ കുറിച്ച് ഓര്‍ത്തു
A GOOD VERSION OF FANTASY
Post a Comment