മഴയൊരു നനുത്ത സ്പര്‍ശനമായ് പെയ്തിറങ്ങി-
യവനി തന്‍ മേനി നനയ്ക്കവേ;
കുളിര്‍ കൊരുമാ മഴയെന്‍ മനതാരിന്‍ തീക്കനല്‍
പതിയെപ്പതിയെയണച്ചിടുന്നു...
മുകില്‍ മാലകളാകാശപ്പരപ്പില്‍ നൃത്തം വെച്ചോടി-
മറയവേ, മാമരങ്ങള്‍ തലയാട്ടി ചിരിപ്പൂ!
ദാഹിച്ചു വലഞ്ഞ പക്ഷിലതാദികള്‍ മഴത്തുള്ളികള്‍
തന്‍ ലാളനമേറ്റു കുളിരണിഞ്ഞു നിന്നു...
വരണ്ട ഭൂമിതന്‍ മാറിലൂടെയൊരു നീര്‍ച്ചാലൊഴുകി
നീങ്ങവേ; പ്രകൃതിയാമമ്മ ചുരത്തുമമൃത-
മഴയാം പാല്‍ കുടിച്ചു കരുത്താര്‍ജ്ജിയ്ക്കുന്നു
അമ്മതന്‍ പ്രിയരാം മക്കളൊന്നൊഴിയാതെ...
ഏറെ നാള്‍ കഴിഞ്ഞിട്ടിന്നു പെയ്തൊരീ മഴ-
യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ
ആഹ്ലാദത്തിന്‍ വര്‍ണ്ണ ശബളങ്ങളാം പുതു
താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!
22 comments:
ഒരു വേഴാംബലിന്‍ സന്തോഷം !!
ഇപ്പോ മഴ കവിതകളില്‍ മാത്രമേയുള്ളു
മണ്‍സൂണ്‍ ചതിച്ചത്രെ....
yzzzzz...
മഴ ഒരു വല്ലാത്ത അനുഭവം തന്നെയാ
അതെ വിനീത്, മഴ മനസ്സില്‍ കുളിര് കോരിയിടുന്ന ഒരു നനുത്ത സുഖാനുഭവം തന്നെയാണ്
ഈ വരള്‍ച്ചയില്‍ ഒരു മഴ പെയ്തിറങ്ങിയപ്പോള്‍ ഓരോ മലയാളിയും ഒരു വേഴാമ്പലായി മാറിയിരിക്കാം!!!
അജിത് പറഞ്ഞത് ഏറെകുറെ സത്യം തന്നെ... കറുത്തിരുണ്ട കര്‍ക്കിടക മേഘങ്ങള്‍ക്ക് പകരം ആകാശത്തു വിഹരിയ്ക്കുന്നത് വെള്ളഘത്തോണികള്‍ മാത്രം !!!
@ Seb Powen, ഏറെ നാളുകള്‍ക്ക് ശേഷം ഇവിടെ കണ്ടതില്‍ വളരെ സന്തോഷം !!
ഏറെ നാള്‍ കഴിഞ്ഞിട്ടിന്നു പെയ്തൊരീ മഴ-
യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ
ആഹ്ലാദത്തിന്‍ വര്‍ണ്ണ ശബളങ്ങളാം പുതു
താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!
സത്യം.. നല്ല വരികള്‍ ഇത്.. ഇപ്പോള്‍ മഴ നോക്കി ഏതാണ്ടീയൊരു ഭാവത്തിലാ എന്റെ ഇരിപ്പ് :)
എവിടെ നോക്കിയാലും മഴ മഴ മഴ കവിതകള്‍ മാത്രം ,,ജോര്‍ ആയി നിഷ ,,ആശംസകള്‍
നന്ദി നാച്ചി! മഴയില്ലെങ്കില്‍ പിന്നെ ജീവനുണ്ടോ?
ഭാഗ്യവാന്‍!!!!!
ഇവിടെ മഴ ഒന്ന് പെയ്തെങ്കില്‍ എന്നാശിച്ചു കഴിയുന്നു...
എത്ര പറഞ്ഞാലും പങ്കു വച്ചാലും മതിവരാത്തൊരനുഭൂതിയാണു മഴ സമ്മാനിക്കുന്നത്. ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍ സര്‍വ്വം മറന്നങ്ങിനെ നില്‍ക്കുവാന്‍ കൊതിയാവുന്നു..
ഈ അപ്പ്രൂവല്‍ പരിപാടി ഉപേക്ഷിച്ചില്ലെങ്കില്‍ ഇനി മേലില്‍ കമന്റിടത്തില്ലെന്ന്‍ ഞാന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചുകൊള്ളുന്നു..
ശ്രീക്കുട്ടന്‍! വളരെ ശരി തന്നെ...അതുകൊണ്ട് തന്നെ ഞാന്‍ ഏറ്റവും അധികം എഴുതിയതും മഴയെക്കുറിച്ചാവും...
അതെന്താ ഇങ്ങിനെ ഒരെതിര്‍പ്പ് ?
മഴ പെയ്തു കൊണ്ടേ ഇരിക്കട്ടെ
നിശയും നിലാവും ആകുളിര് പുതച്ചുറങ്ങട്ടെ ....
നല്ലൊരു മഴ കണ്ട നാള് മറന്നവന്റെ അസൂയ പങ്കു വെക്കുന്നു
ആശംസകളോടെ ....
നന്ദി! മഴയെന്നും മലയാളിയുടെ ഒരു സ്വകാര്യ സന്തോഷവും, അഹങ്കാരവും ആണ്..
പെയ്യാന്‍ മടിച്ചു നില്‍കുന്ന മഴമേഘങ്ങളെ പ്രതീക്ഷയോടെ ഉറ്റു നോക്കികൊണ്ട്...വീണ്ടുമൊരു മഴക്കാലം...കരിഞ്ഞ വേനലില്‍ പ്രതീതി ഉണര്‍ത്തിയ മഴക്കാലം....പുതുനാമ്പ്കള്‍ക്ക് പ്രതീക്ഷയേകി അവനെന്നില്‍ കുളിരായ് പെയ്യുന്നതും കാത്തു ഞാനിവിടെ....ആശംസകള്‍ സഖീ നല്ല വരികള്‍ക്ക്...
വളരെ നന്ദി, അനാമിക! ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും....
ഏറെ നാള്‍ കഴിഞ്ഞിട്ടിന്നു പെയ്തൊരീ മഴ-
യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ
ആഹ്ലാദത്തിന്‍ വര്‍ണ്ണ ശബളങ്ങളാം പുതു
താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!
ഇത് തന്നെ കമന്റ്. ആശംസകള്‍
നന്ദി വേണുഗോപാല്‍ ! ഇവിടെ വന്നതിനും, ആശംസകള്‍ അറിയിച്ചതിനും...
Post a Comment