അമ്മ!
ഇരുട്ടില്‍ മിന്നിത്തിളങ്ങുന്ന താരകമേ
നീ കാണുന്നുവോ എന്‍ പ്രിയ ജനനിയെ ?
നിന്നെ നോക്കി ഞാന്‍ പുഞ്ചിരിച്ചീടില്‍
ആ പുഞ്ചിരി അമ്മയ്ക്ക് സമ്മാനിച്ചീടുമോ?
നിന്‍ ചെവിയിലോതി തരാം ഞാന്‍ പലതും
എന്നില്ലത്തു ചെന്നമ്മയെ ചൊല്ലി കേള്‍പ്പിക്കുമോ?
ഒത്തിരി നാളുകളായി എന്നേയ്ക്കു, എന്നമ്മയെ
ഞാന്‍ കണ്ടത് ദിനങ്ങള്‍ക്കും മുന്‍പ്!
സൌഖ്യമോടെയിരിക്കുന്നുവോ എന്‍ മാതാ,
സ്നേഹത്തിന്നവതാരമാണെന്നമ്മയെന്നും;
നീ കണ്ടിരിപ്പൂ ആ നിര്‍മ്മല സ്നേഹമയിയെ
എന്നുടെ സ്നേഹമതേകൂ നീയമ്മയ്ക്ക്...
അമ്മയാണെന്നുടെ ആദ്യ ഗുരു; അമ്മ-
യാണെന്നുമെന്നുടെ ജീവന്നു തണല്‍ !
അമ്മ ചൂണ്ടിക്കാണിച്ച വഴികളെന്‍ ശരി,
അമ്മയോതി തന്ന നേരുകള്‍ വിലപ്പെട്ടവ...
അറിവില്ലായ്മ തന്‍ പടുകുഴിയില്‍ വീണിടാതെ
കൈ പിടിച്ചു കേറ്റാന്‍ അമ്മ തന്‍ കരങ്ങള്‍
എന്നുമേ എന്നോടൊപ്പം ഇല്ലായിരുന്നെങ്കില്‍
ചെളിക്കുഴിയിലാണ്ട് പോയേനെ എന്നോ ഞാന്‍...
എന്നുമെന്നെ നയിച്ചിടുന്നതമ്മ തന്‍ സ്നേഹം
അമ്മയാം വിശ്വാസവും ആത്മ ധൈര്യവുമാം
തണല്‍ മരമില്ലായിരുന്നെങ്കില്‍ ഞാന്‍
ആണ്ടു പോയേനെ അന്ധകാര ചുഴിയില്‍ ...
താരമേ ഓതീടുകയെന്നമ്മയോട് ; നിന്‍
സ്നേഹമെന്നെ നയിച്ചീടുന്നിവിടെ സദാ
എന്‍ പ്രിയ മാതാവിനെ ഞാന്‍ നിങ്ങളെ
എല്പിച്ചീടുന്നിതാ; എന്നമ്മയെ കാക്കുക നിങ്ങള്‍ !
ഒരു പോറലേല്ക്കാതെ കാക്കുക,യെന്നമ്മയെ
സ്നേഹമത് വാരിക്കോരി തരുമമ്മ നിനക്കും !
എന്നുടെ പോലവേ നിങ്ങളമ്മയെ നോക്കൂ
എന്നമ്മ നിങ്ങള്‍ക്കുമമ്മയായീടട്ടെ...
This was written by me way back in 1994. I was in the hostel and was missing my mom very badly...
സ്നേഹപൂര്‍വം എല്ലാ അമ്മമാര്‍ക്കും...ആശംസകള്‍
ReplyDeleteThank You Ajith!!!
Deleteഅമ്മ
ReplyDeleteThank You Fazal for dropping in at Random Thoughts!
DeleteMissing my mom now...
ReplyDeleteI too was missing my mom very badly on that day!!!
DeleteNisha
A noble tribute to a mother
Deleteraghu menon
a noble tribute to mother
Delete