Thursday, March 15, 2012

तेरे लिए / നിനക്കായ്

तेरे फरमान के लिए तरस्ते रहे
पर तेरी खबर तक न आये..
तेरे यादों के ग़म हमें सताने लगे
तो रातों के तन्हाई मैं हम रोते रहे

सुबहों की रौशनी ने जैसे
आँखों को जलाकर रख दिए...
दिल के दीवारों पर बेचैनी की
मकड़ियों ने जाल बुनने लगी;

बेबसी के पंखों पर सवार
हम उलझ गए बार बार..
तन्हाई की खामोशी मेरे 
कानों में हाहाकार कर गूंजे ...

जब अनदेखा अनसुना सा यह पीड़ा
दुनिया के मेहफिल में बेसहारा छोड़ा
अब हिम्मत जुटाके हम खड़े हैं ,
उम्मीद बस तुम्हारे आने की हैं...




 
നിനക്കായ് 

നിന്റെ കുറിമാനത്തിനായ് കാത്തിരിപ്പൂ ഞാനെങ്കിലും
നിന്‍ ചെറു സന്ദേശം പോലുമെന്നെത്തേടി  വന്നതില്ല!
രാവിന്നേകാന്തതയില്‍ നിന്നോര്‍മ്മകളെന്നെ വലച്ച-
നേരം, ആരും കാണാതൊന്നു പൊട്ടിക്കരഞ്ഞു പോയ്‌!

പ്രഭാതത്തിന്‍ വെട്ടമെന്‍ കണ്‍കളെയെല്ലാം 
ചുട്ടു കരിച്ചീടുന്നതെന്തിനിപ്പോള്‍ എന്നറിയില്ല...
മനസ്സിന്‍ മച്ചകത്തില്‍ എട്ടുകാലികളാമെന്‍ 
അസ്വസ്ഥതകള്‍ മാറാലകള്‍ കെട്ടി നിറച്ചീടവേ

നിസ്സഹായത തന്‍ ചിറകിലേറി ഞാന്‍
അലഞ്ഞു തിരിഞ്ഞു വലഞ്ഞുഴറിപ്പോയ് ;
ഏകാന്തത തന്‍ നിശബ്ദതയെന്നുള്ളില്‍   
ഒരു കാഹള സ്വരമായ് കാതില്‍ പതിയ്ക്കവേ...

ഇതുവരെയറിയാത്തൊരു നോവിന്‍ അലയടി-
കളെന്നെ നിരാലംബയാക്കി മാറ്റിയതെന്തേ???
ധൈര്യമല്പ്പം സംഭരിച്ചു ഞാനിവിടെ നില്‍ക്കുവാന്‍ 
ശ്രമിയ്ക്കട്ടെ, നിന്‍  കാലടിയൊച്ച കേള്‍ക്കുവാന്‍ മാത്രം!

Again, I have tried to translate the essence of the poem into Malayalam... especially for my friends who are not comfortable with Hindi.