നല്ല നാളുകള്‍ക്കായ് !!!
കറുത്തിരുണ്ട മാനം പോലെ കറുത്ത മനസ്സും പേറി ചിരിച്ചു കാട്ടും കോമാളികളെ ചവച്ചു തള്ളൂ മനസ്സേ നീ! നിന്‍ സ്നേഹത്യാഗങ്ങളൊക്കെ- യറിഞ്ഞിട്ടും അറിയാത്തവര്‍ക്കായ് എന്തിനിന്നു നീ നിന്‍ ജീവന്റെ മോദങ്ങളൊക്കെ ഹോമിച്ചിടുന്നു??? സ്നേഹിച്ചാല്‍ ജീവന്‍ പകര്‍ന്നു നല്‍കുന്ന നിന്‍ മനസ്സിന്‍ സ്നേഹവായ്പ്പുകളറിയാത്തവരെ ക്കുറിച്ചെന്തിനീ ദു:ഖമിനിയും??? മറന്നീടുക നീയെല്ലാമൊരു കാളരാത്രിതന്‍ ദു:സ്വപ്നമായ്; ജീവിതത്തില്‍ കിളിര്‍ക്കു,മൊരു ആശ തന്‍ പുതുപുഷ്പമിനിയും! നല്ല നാളുകള്‍ നിന്നെക്കാത്തു- നില്‍ക്കുന്നുണ്ടെത്രയോ, വീണ്ടും; അവയെല്ലാമൊരുക്കി വെയ്ക്കും നന്മയെക്കരുതി മാത്രം നീ ജീവിച്ചിടൂ...