പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, മഴക്കാലം ജീവിതം പോലെത്തന്നെയാണെന്ന്... ചില നേരങ്ങളില്‍ തെളിഞ്ഞും, മറ്റ് ചിലപ്പോള്‍ ഇരുണ്ടും മഴക്കാലത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പോലെ ജീവിതവും തെളിഞ്ഞും ഇരുണ്ടും കളിയ്ക്കുന്നു. ജീവിത ദു:ഖങ്ങള്‍ കണ്ണീരില്‍ ഒഴുക്കി കളയുന്നതു പോലെ മഴത്തുള്ളികള്‍ വരണ്ട മനസ്സിനെയും മണ്ണിനേയും നനച്ചു നിര്‍മ്മലമാക്കുന്നു.
മഴക്കാലത്തെ മാനം പോലെ ഇടയ്ക്ക് കറുത്തിരുണ്ട് , ഘോരം ഘോരമായ് ഗര്ജ്ജിയ്ക്കുന്ന ഇടി മുഴക്കവും പേറി ജീവിതവും ചിലപ്പോഴെങ്കിലും കറുത്തു പോകാറുണ്ട്... തെളിഞ്ഞ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തി ഘനഗംഭീരമായ് കദനങ്ങള്‍ ജീവിതത്തെ ആടിയുലയ്ക്കാറുണ്ട് ... പേമാരിയും കൊടുങ്കാറ്റും കൂടി പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍ ജീവിതത്തെയും ഇളക്കി മറയ്ക്കുന്നു.
.jpg)
സമൃദ്ധമായ് പെയ്തൊഴിഞ്ഞ മഴക്കാലത്തിനു ശേഷം വരുന്ന വസന്തമെന്ന പോലെ ദുഷ്കരമായ കാലങ്ങള്‍ തരണം ചെയ്ത് ജീവിതവും പച്ച പിടിയ്ക്കും... പ്രകൃതിയുടെ അഭേദ്യമായ നിയമമാണിത്... ഒരു രാത്രിക്ക് പകലെന്ന പോലെ, ഒരു വേനലിന് ഒരു മഴയെന്ന പോലെ, ഒരിറക്കത്തിനു ഒരു കേറ്റമെന്ന പോലെ, ജീവിതം ഒരു ദു:ഖത്തിന് ഒരു സുഖവും കരുതിയിരിയ്ക്കുന്നു...
ഒന്ന് കരഞ്ഞാല്‍ ഒരു കനത്ത മഴ പെയ്തു തോര്‍ന്ന ആശ്വാസമാണ്... ഒരു ചിരി വിരിയുന്നത് മഴയ്ക്ക് ശേഷം വിടരുന്ന തെളിഞ്ഞ ആകാശം പോലെ സുന്ദരമാണ്... മഴയും ജീവിതവും തെളിഞ്ഞും ഇരുണ്ടും പെയ്തും മൂടിക്കെട്ടിയും ഇടയ്ക്ക് കൊതിപ്പിക്കുകയും ഇടയ്ക്ക് ദു:ഖിപ്പിക്കുകയും ഇടയ്ക്ക് സന്തോഷിപ്പിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു...
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍ ഇമേജ്
മഴയ്ക്കും ജീവിതത്തിനും സാമ്യമേറെയുണ്ട് അല്ലേ?
ReplyDeleteഅതെ അജിത്, ആ തോന്നല്‍ ഈയിടെയായി ശക്തിയാര്‍ജജിച്ചിരിക്കുന്നു...
Deleteനന്ദി,
നിഷ
ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും
ReplyDeleteഒഴുകും പുഴ പോലെ
ഇടയ്ക്കു തളിർക്കും ഇടയ്ക്കു വിളറും
ഇവിടെ ജീവിതങ്ങൾ ,,,,,,
Very true.. Thank You Sreelal for visiting Random Thoughts and sharing your opinion.
DeleteRegards,
Nisha
every cloud has a silver lining !
ReplyDeletethat is the hope -
well conveyed
Thank you Raghu!
DeleteRegds,
Nisha
ജീവിതം പോലെ ഒളിഞ്ഞും തെളിഞ്ഞും മഴ പെയ്തു തോരുന്നു.....
ReplyDeleteഅതെ ഇരുണ്ടും തെളിഞ്ഞും ജീവിതവും മഴയും മുന്നേറുന്നു... നന്ദി മുബി!
Deleteഎന്താ പ്രശ്നം ,,ഞാന്‍ വന്നായിരുന്നല്ലോ വീണ്ടും മഴയുമായി നിഷ ,പഷേ ഈ മഴയ്ക്ക് നല്ല കുളിര്‍ നാട് കാണാന്‍ കൊതിയാകുന്നു ,ആശംസകള്‍ നിഷ,,,,ഈ തീം മാറ്റണം കേട്ടോ
ReplyDeleteനാച്ചി, ഇവിടെ വീണ്ടും കണ്ടത്തില്‍ ഏറെ സന്തോഷം! ഈ തീം കുറയ്ക്കാന്‍ ശ്രമിയ്ക്കാം; മഴയെ ഏറെ സ്നേഹിയ്ക്കുന്ന ഞാന്‍ അതിനെ ഒഴിവാക്കുന്നതെങ്ങിനെ?
Deleteനാടിന്റെയും മഴയുടെയും കുളിരുപകര്‍ന്നു കൊതിപ്പിച്ചുവെങ്കില്‍ സദയം ക്ഷമിയ്ക്കുക...
മഴക്കാലത്തെ ജീവിതത്തോടുപമിച്ചത് നന്നായിട്ടുണ്ട്. പക്ഷെ, എനിക്ക് നേരെ തിരിച്ചാ!! മഴയാണേറെയിഷ്ടം. പ്രത്യേകിച്ച് നാട്ടിലാണെങ്കില്‍. മഴ തിമര്‍ത്തു പെയ്യുമ്പോള്‍ ബൈക്കിലൊരു യാത്ര അതാണെനിക്ക് ഏറ്റവും ഇഷ്ടമായ വിനോദം.
ReplyDeleteഅരുണ്‍ , മഴയും മഴയത്തെ സവാരിയും ഇഷ്ട്ടമാണെന്നറിഞ്ഞതില്‍ സന്തോഷം!
Deleteനല്ല ആശയവും മികച്ച അവതരണവും ...ആശംസകള്‍
ReplyDeleteഗഫൂര്‍ കാ ദോസ്ത്! നന്ദി , ഈ പ്രോത്സാഹത്തിനും, നല്ല വാക്കുകള്‍ക്കും!
Delete