Tuesday, January 25, 2011

നിള

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ മേഞ്ഞിടും
ഗോവൃന്ദങ്ങളെ നോക്കി ഞാനിരുന്നു
എന്‍ യാത്രയിലവയും ഭാഗഭക്കായി.
കൂകിപ്പായും തീവണ്ടിയില്‍ വ്യഥപൂണ്ട 
മനസ്സും പേറി ഞാനിരുന്നു;
മറുപുറത്ത് മെല്ലിച്ചുണങ്ങിയൊരു 
നൂലിഴപോലെയൊഴുകുമെന്‍ നിളതന്‍ ചുണ്ടിലു-
യര്‍ന്നുവോ വേദനയൂറിയോരു  ഗാനം?

കുലംകുത്തിയൊലിച്ചു വന്ന നിളത്തന്നട്ടഹാസ-
മെന്‍ ബാല്യത്തിന്‍ നിറപ്പകിട്ടായിരുന്നു;
വെറുമൊരു നീര്‍ച്ചാലായിന്നവളീ മണലാരണ്യത്തിലൂടെ തേങ്ങിയേങ്ങിയൊഴുകവേ  
ശുഷ്കമാമാവളുടെ മേനിയെന്നില്‍
വിഷാദപ്പൂമൊട്ടു  വിടര്‍ത്തുന്നുവോ???


എന്‍ ജന്മഗേഹം വിട്ടുപോകയാണ്ണിന്നു ഞാന്‍ 
വിദൂരമാമെന്‍ ലക്ഷ്യത്തിലേക്ക്
എന്നെപ്പിരിഞ്ഞു നില്‍ക്കുവാന്‍ വയ്യെന്ന മട്ടിലെത്ര-
നേരമായെന്‍കൂടെ വരുന്നെന്‍ പേരാറും!
പേരാറേ, പ്രിയേ, നിളേ, യാത്ര ചോദിപ്പാന്‍ നേരമായ്
ഉല്ലസിച്ചു നീ യാത്രയാകൂ നിന്‍  ലക്ഷ്യത്തിലേയ്ക്ക്  
തിരിച്ചു വരുന്നുണ്ടു ഞാന്‍ നിന്‍ സവിധേ...
എന്‍ ഗ്രാമലക്ഷ്മിയാം പേരാറില്‍ മുങ്ങി- 
ക്കുളിച്ച  നിര്‍വൃതിയില്‍ സ്വയം മറന്നീടാന്‍... 

1 comment:

Nisha said...

Photo courtesy:en.wikipedia.org (Bharathapuzha river photo taken from the railway bridge at shoranur in the monsoon season of 2006,Raghu)

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...