Saturday, January 29, 2011

ഉണ്ണിക്കണ്ണന്‍

കണ്ണനാമുണ്ണി നീയെന്‍ കരളില്‍ വസിച്ചീടേണം
കദനങ്ങളെല്ലാമകറ്റീടേണം
ചേണാര്‍ന്ന നിന്നുടെ വേണുവുമൂതിയെന്‍
ചേതങ്ങളൊക്കെയൊതുക്ക വേണം 
തളയും വളയും മഞ്ഞപ്പട്ടാടയും ചുറ്റി നീയുണ്ണി
തളരുമെന്‍ മനസ്സിനെയുണര്‍ത്തീടേണം
പാലും വെണ്ണയും മതിവരുവോളം ഞാനെന്‍
പ്രിയനാമുണ്ണി നിനക്കു നല്‍കാം
അമ്മ തന്‍ മടിയില്‍ കയറിയിരുന്നാവോളം
ആനന്ദമേറ്റുവാന്‍  ഓടി വായോ!
പീലിത്തിരുമുടിയും ചിലംബങ്ങണിഞ്ഞ
പാദങ്ങളും ഞാന്‍ കണ്ടിടാവൂ...
നീലത്താമരയെ വെല്ലുന്ന നിന്നുടെ 
നീലക്കണ്‍പ്പീലിയോ   മോഹനമാം...
ചെന്തൊണ്ടിപ്പഴങ്ങള്‍ നാണിച്ചു പോകുന്ന ചെഞ്ചുണ്ടാലൊരു   മുത്തം നല്കൂ!   
കിന്നരിപ്പല്ലുകള്‍ തിളങ്ങി വിളങ്ങുന്നു

കിന്നാരം നീയൊന്നു ചൊല്ലീടുമ്പോള്‍!
കരുണയേറുന്നൊരു   നിന്നുടെ  കണ്‍കളില്‍
കാണ്മൂ ഞാനെന്നും ദിവ്യ സ്നേഹം!
കരയാംബൂ വര്‍ണ്ണനാം കണ്ണനെ ഞാനെന്‍

കാലം കഴിവോളം കാണാകേണം...
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുമേന്തിയെന്‍
ഉള്ളത്തില്‍‍ വസിക്കേണം കാലാകാലം... 

Driving from Edinburgh to Isle of Skye through scenic roads- Amazing Scotland

In this episode of Amazing Scotland series, we invite you to join us on this scenic drive to Isle Skye from Edinburgh. There are several rou...