Saturday, January 22, 2011

സുപ്രഭാതം

നീര്‍മുത്തുകളിറ്റു  വീണതില്‍ ബാലസൂര്യരശ്മി
ജ്വലിച്ചലിഞ്ഞു;
പ്രഭാതഭേരിയായെത്തിച്ചേര്‍ന്നു 
മണിക്കിളികള്‍ തന്‍ ഗാനമഞ്ജരി...
സുപ്രഭാതത്തിന്‍ സ്വര്‍ണ്ണരൂപമെന്‍ 
മനസ്സിനുള്ളില്‍ നിറച്ചു നല്‍കി
നഷ്ടമായോരെന്‍  പോയകാലത്തിന്‍
നന്മയാം ഇഷ്ട നൈവേദ്യം!

ശുദ്ധമാം പകല്‍വെയിലെന്‍ 
ജാലകപഴുതിലൂടെത്തിനോക്കുന്നേരം...
അതുല്യമാമൊരു  ആനന്ദത്തില-
ലിഞ്ഞു ഞാനെല്ലാം മറന്നിരുന്നു....

ജീവിതയാനത്തിലിന്നു ഞാനേറെ
ദൂരെയെത്തി പകച്ചു നില്‍ക്കവേ
ഈ പൊന്‍പുലരി തന്‍ പ്രഭാവം
നല്കിയെനിയ്ക്കൊരു നവ ജീവ ചൈതന്യം!!! 

No comments:

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...