വെണ്മലര്‍
ഒരു കുഞ്ഞു പുഷ്പത്തിന്‍ വെണ്മ- യെന്‍ ഹൃത്തില്‍ നിറച്ചു ശാന്തമാം വെണ്മുകില്‍ ശകലങ്ങള്‍ മനോഹരങ്ങള്‍ ... വെളുത്ത മുല്ല പൂക്കളിന്‍ തേന്‍ നുക- രാനെത്തും കരിവണ്ടിന്‍ മര്‍മ്മരങ്ങള്‍ കാതില്‍ പതിച്ച നേരമെന്തോ ഓര്‍ത്തു ഞാന്‍! സ്നിഗ്ധമാമൊരു കുളിര്‍ തെന്നലിന്നല- യടികളും മുഗ്ദ്ധമാമൊരു മഞ്ഞുതുള്ളി തന്‍ മണികിലുക്കവും മനതാരില്‍ കേട്ടിരുന്നു ഞാന്‍.. സ്വച്ഛന്ദമാം പ്രകൃതി തന്‍ സ്നേഹമലരു- കളെന്‍ ഉള്ളിന്നുനുള്ളില്‍ നിറപ്പുവതെന്തേ കൊച്ചരിമുല്ലകള്‍ തന്‍ ചെറു മുകുളങ്ങള്‍ ??? ദിവ്യ സുഗന്ധം പരത്തിയവയെന്‍ ജീവിത വല്ലരിയില്‍ പൂത്തു തളിര്‍ക്കവേ പ്രകൃതിയാമമ്മ തന്‍ മടിയിലേക്കു ചാഞ്ഞുറങ്ങി ഞാന്‍!!!