Posts

മഴയമൃത്

Image
മഴയൊരു നനുത്ത സ്പര്‍ശനമായ് പെയ്തി റങ്ങി- യ വനി തന്‍ മേനി നനയ്ക്കവേ; കുളിര്‍ കൊരുമാ മഴയെന്‍ മനതാരിന്‍ തീക്കനല്‍  പതിയെപ്പതിയെയണച്ചിടുന്നു... മുകില്‍ മാലകളാകാശപ്പരപ്പില്‍ നൃത്തം വെച്ചോടി- മറയവേ, മാമരങ്ങള്‍ തലയാട്ടി ചിരിപ്പൂ! ദാഹിച്ചു വലഞ്ഞ പക്ഷിലതാദികള്‍ മഴത്തുള്ളികള്‍  തന്‍ ലാളനമേറ്റു കുളിരണിഞ്ഞു  നിന്നു... വരണ്ട ഭൂമിതന്‍ മാറിലൂടെയൊരു നീര്‍ ച്ചാ ലൊഴുകി നീങ്ങവേ; പ്രകൃതിയാമമ്മ ചുരത്തുമമൃത- മഴയാം പാല്‍  കുടിച്ചു കരുത്താര്‍ജ്ജിയ്ക്കുന്നു അമ്മതന്‍ പ്രിയരാം  മക്ക ളൊന്നൊഴി യാതെ... ഏറെ നാള്‍ കഴിഞ്ഞിട്ടിന്നു പെയ്തൊരീ മഴ- യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ ആഹ്ലാദത്തിന്‍  വര്‍ണ്ണ ശബളങ്ങളാം  പുതു  താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!

Captain Lakshmi Sahgal - a tribute!

Image
Today, when I learned about the demise of Captain Lakshmi Sahgal, a strange feeling engulfed me. Even though I have never met her personally, I have heard many anecdotes about her that I feel a certain closeness to her. Her death today has truly brought an end to an eventful era of the Indian political history. Though I have heard her name in school (while learning about the Indian Independence struggle and the role of INA), it is not until I got married into a family which knew her personally that I began to take interest in her. Subsequently, I learned about her activities and had come to regard her as an important player in the Indian Independence movement. I confess that I am unaware of her history in detail. But what little I had learned about her has only fortified my respect for her. She has been an iconic figure, who, I am sure, was an inspiration to a multitude of people. A doctor by profession (she had an MBBS degree from Madras Medical College as well as a diplo...

ചങ്ങാതിപ്രാവ് ...

Image
കുട്ടിക്കാലത്ത് യഥേഷ്‌ടം കണ്ടിരുന്ന കാഴ്ചയായിരുന്നു ഇല്ലത്തെ മേല്‍ക്കൂരയുടെ തണലില്‍ കൂടുകൂട്ടിയിരുന്ന പ്രാവിന്‍ കൂട്ടങ്ങള്‍ ... കുറുകുറു കുറുകിക്കൊണ്ടവ മേല്‍പ്പുരയില്‍ കുന്നുങ്ങിയിരിക്കുന്ന കാഴ്ച എന്നാണ് കണ്‍ മുന്‍പില്‍ നിന്ന്  മറഞ്ഞു പോയതെന്നറിയില്ല... ബാല്യത്തിലെ പല മധുര നിമിഷങ്ങളെ പോലെ ഇതും മനസ്സിന്റെ ഏതോ ഒരു കോണില്‍ മറഞ്ഞിരുന്നു എന്ന്  ഞാന്‍ കരുതിയതേയില്ല! ഇപ്പോള്‍ തോന്നുന്നു വലുതാവനുള്ള വെമ്പലില്‍ മന:പ്പൂര്‍വ്വം മറന്നിട്ട ചാരുതകളില്‍ വെച്ച് ഏറെ സുന്ദരമായ ഓര്‍മ്മകളാണീ പ്രാവിന്‍ കൂട്ടങ്ങളെന്ന് ... വെളുത്തു സുന്ദരമായ മേനി പ്രദര്‍ശിപ്പിച്ചു പറക്കുന്ന വെണ്‍പ്രാവുകള്‍ അന്നും വിരളമായിരുന്നു... വല്ലപ്പോഴും പ്രത്യക്ഷമാവാറുള്ള അവ ശരിക്കും മനസ്സിന്റെ അകത്തട്ടിലിലാണ് കൂട് കൂട്ടിയതെന്നു തോന്നുന്നു... വെണ്‍ മേഘശകലം പോലെ അവ അങ്ങിങ്ങ് പറന്നു നടന്നപ്പോള്‍ കൂടെ പറക്കാന്‍ എനിയ്ക്കും വെമ്പലായിരുന്നു... ദിവാസ്വപ്നങ്ങളുടെ ചിറകേറി എത്രയോ വട്ടം ഞാനും അവയോടൊപ്പം ആകാശത്തേയ്ക്ക് പറന്നുയര്‍ന്നിരിയ്ക്കുന്നു !!! ചാരനിറത്തിലുള്ള അമ്പലപ്രവുകള്‍ക്ക് ആ പേര് വന്നത് അവ അമ്പലങ്ങള...

മഴയും ജീവിതവും

Image
പലപ്പോഴും എനിക്ക്  തോന്നിയിട്ടുണ്ട്, മഴക്കാലം  ജീവിതം പോലെത്തന്നെയാണെന്ന്... ചില നേരങ്ങളില്‍ തെളിഞ്ഞും, മറ്റ്   ചിലപ്പോള്‍ ഇരുണ്ടും മഴക്കാല ത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പോലെ  ജീവിത വും തെളിഞ്ഞും ഇരുണ്ടും കളിയ്ക്കുന്നു. ജീവിത ദു:ഖങ്ങള്‍ കണ്ണീരില്‍ ഒഴുക്കി കളയുന്നതു  പോലെ മഴത്തുള്ളികള്‍ വരണ്ട മനസ്സിനെയും മണ്ണിനേയും നനച്ചു നിര്‍മ്മലമാക്കുന്നു.  മഴക്കാലത്തെ മാനം പോലെ ഇടയ്ക്ക് കറുത്തിരുണ്ട്‌ , ഘോരം ഘോരമായ് ഗര്ജ്ജിയ്ക്കുന്ന ഇടി മുഴക്കവും പേറി ജീവിതവും ചിലപ്പോഴെങ്കിലും കറുത്തു പോകാറുണ്ട്... തെളിഞ്ഞ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തി ഘനഗംഭീരമായ് കദനങ്ങള്‍ ജീവിതത്തെ ആടിയുലയ്ക്കാറുണ്ട് ... പേമാരിയും കൊടുങ്കാറ്റും കൂടി പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍ ജീവിതത്തെയും ഇളക്കി മറയ്ക്കുന്നു. അതേ  സമയം, തെളിഞ്ഞ ആകാശത്തിനു കീഴില്‍ നനുത്ത് പെയ്യുന്ന ചാറ്റല്‍ മഴ ഒരനുഭൂതി തന്നെയാണ്! സങ്കീര്‍ണ്ണമായ ജീവിത വ്യഥകളെ തരണം ചെയ്തതിനു ശേഷം വരുന്ന പുലരിയും അത് പോലെ തന്നെ സുന്ദരവും അനുഭൂതിപ്രദവുമാണ്. വര്‍ഷക്കാലത്ത് പെയ്യുന്ന മഴ ഒരിയ്ക്കലും നിലയ്ക്കില്ലെന്ന് തോന്നാറുള്ളത് പോലെ, ജീവ...

മഴക്കാലസ്മരണകള്‍ ....

Image
ഇല്ലത്തെ പൂമുഖ പടിയിലിരുന്നാല്‍ കാണാമായിരുന്നു കനത്ത മഴയില്‍ പെയ്തിറങ്ങിയ വെള്ളപ്പാച്ചിലിന്റെ അത്ഭുത ദൃശ്യം! ഒരു കൊച്ചു നദിയായ് പടിയ്ക്കല്‍ നിന്നും കുത്തിയൊലിച്ചു മഴവെള്ളമൊഴുകി വരുന്നത് എത്ര നേരം വേണമെങ്കിലും ഞാന്‍ നോക്കിയിരിക്കുമായിരുന്നു... ഒടുവില്‍ ആ വെള്ളം മുറ്റത്ത് നിറഞ്ഞൊരു കൊച്ചു തടാകമായി മാറുന്ന വേളയില്‍ എന്നിലെ കുട്ടി എത്രയോ വട്ടം ആ വെള്ളത്തില്‍ ചാടിക്കളിച്ചിരിയ്‌ക്കുന്നു! വെള്ളത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ചു, തണുത്ത വെള്ളത്തില്‍ കാലുകള്‍ പൂഴ്ത്തി, മണ്ണിന്റെ സ്പര്‍ശനമേറ്റ് നിര്‍വൃതി കൊണ്ട നിമിഷങ്ങള്‍ അനേകങ്ങളും അഭൂത പൂര്‍വ്വവുമായിരിന്നു.  നാലുകെട്ടിന്‍ അകത്തളങ്ങളില്‍ നടുമുറ്റത്തു വീഴുന്ന മഴത്തുള്ളികളുടെ കിലുക്കം സംഗീത സാന്ദ്രമായിരുന്നു... ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ സ്പര്‍ശിച്ചു കുളിരണിഞ്ഞത്  എന്റെ ശരീരം മാത്രമായിരുന്നില്ല  , മനസ്സുമായിരുന്നു...  രാവിന്റെ മടിത്തട്ടില്‍ ഒന്നുമറിയാതെ നിദ്രയിലമര്‍ന്നപ്പോഴും  മഴയുടെ നിസ്വനങ്ങള്‍ എന്നില്‍ നിന്നും അകലെയായിരുന്നില്ല... ഉറക്കമുണര്‍ന്നു ഞാന്‍ ജാലകത്തിന്നരികെയിരു...

Time for Introspection

Image
While growing up, I used to read in the newspapers about the extremist / terrorist activities in Punjab that left many people dead on a daily basis. As a child, I was relieved that nothing of that sort has happened in my state. I held the firm belief that the people of my state were far more educated and tolerant with each other. Now, as I look back, I understand how naive I was. Further more, I am saddened that my children will never feel even that (false) security... For a state that boasts of high literacy and full of sensible, knowledgeable people, the incidents of the past few years, especially in the political arena, should put us all to shame, to say the least. Years ago, Swami Vivekananda is said to have called Kerala a 'lunatic asylum'. I wonder what he would have called the state now. From a state that believed in brotherhood and freedom of speech, we have turned into lunatics who are ready to kill each other mercilessly for nothing and everything.  ...

അമ്മ!

Image
അമ്മ! ഇരുട്ടില്‍  മിന്നിത്തിളങ്ങുന്ന താരകമേ  നീ കാണുന്നുവോ എന്‍ പ്രിയ ജനനിയെ ?  നിന്നെ നോക്കി ഞാന്‍  പുഞ്ചിരിച്ചീടില്‍ ആ പുഞ്ചിരി അമ്മയ്ക്ക് സമ്മാനിച്ചീടുമോ? നിന്‍ ചെവിയിലോതി തരാം ഞാന്‍ പലതും  എന്നില്ലത്തു ചെന്നമ്മയെ ചൊല്ലി കേള്‍പ്പിക്കുമോ? ഒത്തിരി നാളുകളായി എന്നേയ്ക്കു, എന്നമ്മയെ  ഞാന്‍ കണ്ടത് ദിനങ്ങള്‍ക്കും മുന്‍പ്! സൌഖ്യമോടെയിരിക്കുന്നുവോ എന്‍ മാതാ, സ്നേഹത്തിന്നവതാരമാണെന്നമ്മയെന്നും; നീ കണ്ടിരിപ്പൂ ആ നിര്‍മ്മല സ്നേഹമയിയെ എന്നുടെ സ്നേഹമതേകൂ നീയമ്മയ്ക്ക്... അമ്മയാണെന്നുടെ ആദ്യ ഗുരു; അമ്മ- യാണെന്നുമെന്നുടെ ജീവന്നു തണല്‍ ! അമ്മ ചൂണ്ടിക്കാണിച്ച വഴികളെന്‍ ശരി,  അമ്മയോതി തന്ന നേരുകള്‍ വിലപ്പെട്ടവ... അറിവില്ലായ്മ തന്‍ പടുകുഴിയില്‍ വീണിടാതെ  കൈ പിടിച്ചു കേറ്റാന്‍ അമ്മ തന്‍ കരങ്ങള്‍  എന്നുമേ എന്നോടൊപ്പം ഇല്ലായിരുന്നെങ്കില്‍  ചെളിക്കുഴിയിലാണ്ട് പോയേനെ എന്നോ ഞാന്‍... എന്നുമെന്നെ നയിച്ചിടുന്നതമ്മ തന്‍ സ്നേഹം  അമ്മയാം വിശ്വാസവും ആത്മ ധൈര്യവ...