എന്‍ സഖി
മുറ്റത്തു കേള്‍ക്കാനുണ്ടിടയ്ക്കിടെ നേര്‍ത്തു പെയ്യുന്നൊരു രാമഴ തന്‍ വളകിലുക്കം! ചീവീടിന്‍ കച്ചേരിയൊരു മാത്ര നിന്ന നേരമെന്‍ കാതില്‍ കേള്‍പ്പായി ആ മൃദു മന്ത്രണം! മിന്നല്‍ പിണറുകള്‍ ഒന്നൊന്നായി മാനത്തെ തെളിയിപ്പിച്ച നേരം പേര്‍ത്തു കാണായ് ആ നീര്‍ത്തുള്ളികള്‍ ... ഇടിമുഴക്കത്തിലലിഞ്ഞു പോയ് - ഇടയ്ക്കിടെ കാതോര്‍ത്താലിനിയും കേള്‍ക്കാം ആ ചെറു മര്‍മ്മരം! ഉറക്കത്തിലേക്കാണ്ട് പോയ ഞാന്‍ ഏന്തേ കണ്‍ മിഴിച്ചൊന്നു പുറത്തെക്കുറ്റു നോക്കി? എന്‍ സഖിയാം രാത്രിമഴ തന്‍ നിസ്വനങ്ങള്‍ അറിയാതെയെന്‍ ഹൃദന്തത്തിലുയര്‍ന്നിരിക്കാം ... രാപ്പാടി പാടുന്ന പാട്ടിന്നീര- ടികള്‍ക്കൊരു താളമായ്, രാഗമായ്, കര്‍ണ്ണാനന്ദമേകുന്നു രാമഴ ! നിശാഗന്ധിപ്പൂക്കള്‍ അവളെക്കണ്ട് പുഞ്ചിരിപ്പൂ , നിലാവൊളിയവളെ മാസ്മര സുന്ദരിയാക്കിടുന്നു... നിശതന്‍ മാരിലോളിച്ചിരുന്ന- വളതാ പിന്നെയും പിന്നെയും മന്ത്രിക്കുന്നുവെന്‍ കാതില്‍! അവളുടെ ഗാനമൊരുറക്കു പാട്...