പടര്‍ന്നു പന്തലിച്ചു വഴിവക്കില്‍ നില്‍ക്കുന്ന ഗുല്‍മോഹര്‍ പൂക്കള്‍ എന്നും എന്നില്‍ ഒരനുഭൂതി പകര്‍ന്നിരുന്നു. മെയ് മാസത്തില്‍ പിറന്നതിനാലാണോ ഈ പൂക്കളെനിക്ക് കൂടുതല്‍ പ്രിയങ്കരമായത്? അറിയില്ല! ചുറ്റും അരുണിമ പടര്‍ത്തി ചുവന്നു തുടുത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ ഏറ്റവും പ്രിയപ്പെട്ട ഒരു സ്വകാര്യ ഇഷ്ടമായതെന്നുമുതല്‍ക്കാണെന്ന് ഞാന്‍ പോലുമറിഞ്ഞില്ല...
പച്ചക്കുപ്പായമണിഞ്ഞ മരത്തലപ്പുകളെ ചുവന്നാടയുടുപ്പിക്കുന്ന പ്രകൃതിയുടെ ലീലാവിലാസം എങ്ങിനെ വര്‍ണ്ണിക്കാനാണ്? ചുവപ്പിന്റെ ചാരുത ഇത്രയേറെ എടുത്തു കാണിക്കുന്ന വേറെ വൃക്ഷങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല... വേനല്‍ച്ചൂടില്‍ ഉരുകിയൊലിക്കുന്ന ഭൂമിക്കും മനസ്സിനും മാത്രമല്ല തളര്‍ന്ന നയനങ്ങള്‍ക്കും ഉണര്‍വേകുന്ന കാഴ്ചയാണ് പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുല്‍മോഹര്‍!
വരണ്ട മണ്ണിലും ജീവന്റെ ഹൃദയത്തുടിപ്പുകള്‍ എത്രകണ്ട് നിറഞ്ഞിരിക്കുന്നു എന്നതിന് സാക്ഷിയായി ഗുല്‍മോഹര്‍ നിലകൊള്ളുന്നു. കൊഴിഞ്ഞു വീഴുന്ന പൂക്കളാകട്ടെ ജീവിത യാത്രക്കാര്‍ക്കായ് ചുവപ്പ് പരവതാനി വിരിച്ചിരിക്കുന്നു... ഏതൊരാളുടെയും മനം കുളിര്‍പ്പിക്കുന്ന മനോഹര കാഴ്ച! ഹൃദയഹാരിയായ ഈ കാഴ്ച നമ്മിലും ഒരു പുത്തനുണര്‍വ്വ് പകരുന്നില്ലേ? ഉണ്ടെന്നു തന്നെ വേണം അനുമാനിക്കാന്‍. വരണ്ട മനസ്സുകള്‍ക്ക് കുളിര്‍മയും തണലും നല്‍കാന്‍ ഒരായിരം ഗുല്‍മോഹറുകള്‍ ഇനിയുമുണ്ടാവട്ടെ! അവ നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും കൂടുതല്‍ മനോഹരങ്ങളാക്കട്ടെ!!!
1 comment:
COPY AND PASTE

Posted by Nisha at 11:23 AM
Email ThisBlogThis!Share to TwitterShare to Facebook
Post a Comment