Monday, May 30, 2011

എന്‍ സഖി

മുറ്റത്തു കേള്‍ക്കാനുണ്ടിടയ്ക്കിടെ 
നേര്‍ത്തു പെയ്യുന്നൊരു 
രാമഴ തന്‍ വളകിലുക്കം!

ചീവീടിന്‍ കച്ചേരിയൊരു മാത്ര 
നിന്ന നേരമെന്‍ കാതില്‍ 
കേള്‍പ്പായി ആ മൃദു മന്ത്രണം! 

മിന്നല്‍ പിണറുകള്‍ ഒന്നൊന്നായി 
മാനത്തെ തെളിയിപ്പിച്ച നേരം
പേര്‍ത്തു കാണായ് ആ നീര്‍ത്തുള്ളികള്‍ ...

ഇടിമുഴക്കത്തിലലിഞ്ഞു പോയ്‌ -
ഇടയ്ക്കിടെ കാതോര്‍ത്താലിനിയും
കേള്‍ക്കാം ആ ചെറു മര്‍മ്മരം!

ഉറക്കത്തിലേക്കാണ്ട് പോയ ഞാന്‍ 
ഏന്തേ കണ്‍ മിഴിച്ചൊന്നു
പുറത്തെക്കുറ്റു  നോക്കി?

എന്‍ സഖിയാം രാത്രിമഴ തന്‍ 
നിസ്വനങ്ങള്‍ അറിയാതെയെന്‍ 
ഹൃദന്തത്തിലുയര്‍ന്നിരിക്കാം ...  

രാപ്പാടി പാടുന്ന പാട്ടിന്നീര-
ടികള്‍ക്കൊരു താളമായ്, രാഗമായ്, 
കര്‍ണ്ണാനന്ദമേകുന്നു  രാമഴ !

നിശാഗന്ധിപ്പൂക്കള്‍ അവളെക്കണ്ട് 
പുഞ്ചിരിപ്പൂ , നിലാവൊളിയവളെ   
മാസ്മര സുന്ദരിയാക്കിടുന്നു...

നിശതന്‍ മാരിലോളിച്ചിരുന്ന-
വളതാ പിന്നെയും പിന്നെയും 
മന്ത്രിക്കുന്നുവെന്‍ കാതില്‍!

അവളുടെ ഗാനമൊരുറക്കു പാട്ടായ് മന്നി 
മന്ദമെന്‍ കണ്‍ പോളകളെ തഴുകിയെത്തി; 
ആ സ്നേഹവായ്പ്പില്‍ ഞാനിന്നുറങ്ങിടട്ടെ !!!

No comments:

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...