Tuesday, February 21, 2012

വെണ്മലര്‍

 
ഒരു കുഞ്ഞു പുഷ്പത്തിന്‍ വെണ്മ-
യെന്‍ ഹൃത്തില്‍ നിറച്ചു ശാന്തമാം 
വെണ്മുകില്‍ ശകലങ്ങള്‍ മനോഹരങ്ങള്‍ ...

വെളുത്ത മുല്ല പൂക്കളിന്‍ തേന്‍ നുക-
രാനെത്തും കരിവണ്ടിന്‍ മര്‍മ്മരങ്ങള്‍ 
കാതില്‍ പതിച്ച നേരമെന്തോ ഓര്‍ത്തു ഞാന്‍!

സ്നിഗ്ധമാമൊരു കുളിര്‍ തെന്നലിന്നല-
യടികളും മുഗ്ദ്ധമാമൊരു മഞ്ഞുതുള്ളി തന്‍
മണികിലുക്കവും മനതാരില്‍ കേട്ടിരുന്നു ഞാന്‍..

സ്വച്ഛന്ദമാം പ്രകൃതി തന്‍ സ്നേഹമലരു-
കളെന്‍ ഉള്ളിന്നുനുള്ളില്‍ നിറപ്പുവതെന്തേ 
കൊച്ചരിമുല്ലകള്‍ തന്‍  ചെറു മുകുളങ്ങള്‍ ???

ദിവ്യ സുഗന്ധം പരത്തിയവയെന്‍ 
ജീവിത വല്ലരിയില്‍ പൂത്തു തളിര്‍ക്കവേ
പ്രകൃതിയാമമ്മ തന്‍ മടിയിലേക്കു ചാഞ്ഞുറങ്ങി ഞാന്‍!!!