മഴയമൃത്
മഴയൊരു നനുത്ത സ്പര്‍ശനമായ് പെയ്തിറങ്ങി-
യവനി തന് മേനി നനയ്ക്കവേ;
കുളിര് കൊരുമാ മഴയെന്‍ മനതാരിന്‍ തീക്കനല്‍
പതിയെപ്പതിയെയണച്ചിടുന്നു...
മുകില്‍ മാലകളാകാശപ്പരപ്പില്‍ നൃത്തം വെച്ചോടി-
മറയവേ, മാമരങ്ങള്‍ തലയാട്ടി ചിരിപ്പൂ!
ദാഹിച്ചു വലഞ്ഞ പക്ഷിലതാദികള്‍ മഴത്തുള്ളികള്‍
തന് ലാളനമേറ്റു കുളിരണിഞ്ഞു നിന്നു...
വരണ്ട ഭൂമിതന്‍ മാറിലൂടെയൊരു നീര്‍ച്ചാലൊഴുകി
നീങ്ങവേ; പ്രകൃതിയാമമ്മ ചുരത്തുമമൃത-
മഴയാം പാല് കുടിച്ചു കരുത്താര്‍ജ്ജിയ്ക്കുന്നു
അമ്മതന്‍ പ്രിയരാം മക്കളൊന്നൊഴിയാതെ...
ഏറെ നാള് കഴിഞ്ഞിട്ടിന്നു പെയ്തൊരീ മഴ-
യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ
ആഹ്ലാദത്തിന് വര്‍ണ്ണ ശബളങ്ങളാം പുതു
താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!

Comments
മണ്‍സൂണ്‍ ചതിച്ചത്രെ....
യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ
ആഹ്ലാദത്തിന് വര്‍ണ്ണ ശബളങ്ങളാം പുതു
താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!
സത്യം.. നല്ല വരികള്‍ ഇത്.. ഇപ്പോള്‍ മഴ നോക്കി ഏതാണ്ടീയൊരു ഭാവത്തിലാ എന്റെ ഇരിപ്പ് :)
ഇവിടെ മഴ ഒന്ന് പെയ്തെങ്കില്‍ എന്നാശിച്ചു കഴിയുന്നു...
നിശയും നിലാവും ആകുളിര് പുതച്ചുറങ്ങട്ടെ ....
നല്ലൊരു മഴ കണ്ട നാള് മറന്നവന്റെ അസൂയ പങ്കു വെക്കുന്നു
ആശംസകളോടെ ....
യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ
ആഹ്ലാദത്തിന് വര്‍ണ്ണ ശബളങ്ങളാം പുതു
താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!
ഇത് തന്നെ കമന്റ്. ആശംസകള്‍