Thursday, March 17, 2011

നിലാവണിഞ്ഞ ഭൂമി


പൂനിലാവിന്‍ സ്വര്‍ണ്ണജാലമെന്‍  
കിളി വാതിലൂടെത്തിനോക്കിയപ്പോള്‍ 
പൂര്‍ണ്ണചന്ദ്രവെണ്ണിലാവിന്‍ പ്രഭയില്‍ 
കുളിരേറ്റുവാങ്ങിക്കിടക്കുന്നുവെന്‍ ലോകം!

നനുത്ത നിലാവിന്‍ ശോഭയിലെന്തു-
ഭംഗി! നിശബ്ദയാം രാവുപോലുമിപ്പോള്‍ 
മൌനമായാലാപിക്കുന്നു സ്നിഗ്ദ്ധമായൊരു 
രാപ്പാടി തന്‍ മനംകവരുമീണങ്ങള്‍...

പാതിരാപ്പൂക്കളും താരകക്കൂട്ടങ്ങളും 
അങ്ങകലെയായ് പുഞ്ചിരി തൂകിനില്ക്കും
താമരപൊയ്കയിലെ നീലത്താമരകളും  
നിശാഗന്ധി തന്നുടെ മാസ്മരഗന്ധവുമെല്ലാം 
എന്നുള്ളില്‍ പുളകത്തിന്‍ മുത്തു പൊഴിക്കുന്നു!

ഈ രാവിന്‍ സൌന്ദര്യമെന്നിലേയ്ക്കൊന്നു 
ഞാനാവാഹിച്ചിടട്ടെ; കറയറ്റൊരു  പ്രകൃതിതന്‍ 
സ്നേഹസമൃദ്ധമാം   മനോഹാരിതയിലൊരു
നിലാത്തുള്ളിയായ് അലിഞ്ഞൊതുങ്ങിടട്ടെ!     

No comments:

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...