ഏറെ നാള്‍ കഴിഞ്ഞിട്ടിന്നിതായെന്‍ വരണ്ട
മണ്ണിന്‍ മടിത്തട്ടില്‍ അമൃതവര്‍ഷിണിയായ്
പെയ്തുതിരുന്നു രാമഴ...
കാലചക്രത്തിന്‍ പായ്ച്ചിലില്‍ നഷ്ടമായെന്നു ഞാന്‍
വ്യസനിച്ചതാമെന്‍ പ്രിയ സഖി
നിനച്ചിരിയ്ക്കാതെയെന്നെത്തേടിയെത്തി!
അവളുടെ നനുത്ത കരങ്ങളുമടക്കിപ്പിടിച്ച
ശബ്ദവും, ചന്നംപിന്നമുതിരുന്ന പയാരങ്ങളു-
മെന്നെ ഉന്മത്തയാക്കി.
ജാലകപ്പഴുതിലൂടൊന്നു ഞാനെത്തി നോക്കിയ മാത്ര;
അവളെന്നംഗോപാംഗം കുളിര്‍ത്തെന്നലാല്‍
തഴുകിയുണര്‍ത്തി!
കെട്ടിപ്പുണര്‍ന്നുല്ലസിയ്ക്കാന്‍ കരങ്ങള്‍ നീട്ടിയോടി-
യെത്തിയെന്‍ ചിരകാല സഖിയാം രാത്രിമഴ; ഏറെ
ദൂരവും താണ്ടിയിന്നിവിടെ!
അവളുടെ ചിരപരിചിതമാം ഭാഷണവും സ്പര്‍ശവുമെല്ലാം
മണ്ണിന്‍ മടിത്തട്ടില്‍ അമൃതവര്‍ഷിണിയായ്
പെയ്തുതിരുന്നു രാമഴ...
കാലചക്രത്തിന്‍ പായ്ച്ചിലില്‍ നഷ്ടമായെന്നു ഞാന്‍
വ്യസനിച്ചതാമെന്‍ പ്രിയ സഖി
നിനച്ചിരിയ്ക്കാതെയെന്നെത്തേടിയെത്തി!
അവളുടെ നനുത്ത കരങ്ങളുമടക്കിപ്പിടിച്ച
ശബ്ദവും, ചന്നംപിന്നമുതിരുന്ന പയാരങ്ങളു-
മെന്നെ ഉന്മത്തയാക്കി.
ജാലകപ്പഴുതിലൂടൊന്നു ഞാനെത്തി നോക്കിയ മാത്ര;
അവളെന്നംഗോപാംഗം കുളിര്‍ത്തെന്നലാല്‍
തഴുകിയുണര്‍ത്തി!
കെട്ടിപ്പുണര്‍ന്നുല്ലസിയ്ക്കാന്‍ കരങ്ങള്‍ നീട്ടിയോടി-
യെത്തിയെന്‍ ചിരകാല സഖിയാം രാത്രിമഴ; ഏറെ
ദൂരവും താണ്ടിയിന്നിവിടെ!
അവളുടെ ചിരപരിചിതമാം ഭാഷണവും സ്പര്‍ശവുമെല്ലാം
എന്നെയാമോദത്തിലാഴ്ത്തി; ഏറെക്കാലം കഴിഞ്ഞിന്നു-
ഞാന്‍ ശാന്തയായ്...
അവള്‍, തന്‍ കരതലങ്ങളാലെന്നെ പുല്‍കി, ചെറിയോ-
രീണത്തില്‍ മൂളുന്നൊരു താരാട്ടിന്‍ ഈരടികള്‍!
ഞാനുറക്കത്തിലേയ്ക്കാണ്ട് പോകായായ-
വളുടെ മടിത്തട്ടില്‍ കിടന്നിങ്ങനെ; ഏറെ മോദമോടെ-
യൊരു കൊച്ചു കുഞ്ഞിന്‍ സ്വപ്ന ലോകത്തിലേക്ക്!
1 comment:
very good style of writing
Post a Comment