ഏറെനേരം സഞ്ചരിച്ച ഞാനൊരു മാത്ര
പന്ഥാവിനരുകില്‍ നിലകൊള്ളു-
മാല്‍ മരത്തണലണയാന്‍ കൊതിച്ചു.
ചുട്ടുപൊള്ളും വെയിലിന്‍ ശക്തി-
യേറ്റെന്‍ തനു തളര്‍ന്നുരുകവേ
ശീതളച്ഛായ തന്‍ കുളിര്‍മ്മയ്ക്കായ്
മനമൊരു മഴപ്പക്ഷിയായ് തുടിച്ചുയര്‍ന്നു!
വിയര്‍പ്പാം ഗംഗയിലൊഴുകി പോക-
ട്ടെയെന്‍ പല പല മോഹഭംഗങ്ങള്‍;
നനുത്ത ശരീരത്തിനുള്ളിലുദിച്ചിടട്ടെ
ഒരു നവോന്മേഷത്തിന്‍ സഹസ്രധാര!!!
ഇനിയുമേറെ ദൂരെ പോകാനുണ്ടെ-
നിക്കീ വഴിത്താരകളിലൂടെത്തന്നെ
തുണയായ് എന്നുമെന്‍ കൂട്ടിനുണ്ടാം
ഏകാന്തതതന്‍ വാചാല നിമിഷങ്ങള്‍!
യാത്രയായീടട്ടെ ഞാന്‍ വീണ്ടുമീവണ്ണം
ഏകാന്തപഥികയായിനിയുമിപ്പോള്‍ -
ഏകാന്തപഥികയായിനിയുമിപ്പോള്‍ -
വഴിവക്കിലമരും മാമരങ്ങളെ, എന്നും
നിങ്ങള്‍ സാക്ഷിയെന്‍ നീണ്ടയാത്രയ്ക്ക്.
നിങ്ങള്‍ സാക്ഷിയെന്‍ നീണ്ടയാത്രയ്ക്ക്.
No comments:
Post a Comment