Friday, November 18, 2011

ഓര്‍മ്മകള്‍



ഓര്‍മ്മകള്‍ തന്‍ വര്‍ണ്ണത്തേരിലേറി,
മനസ്സാം ചിറകുകള്‍ വിടര്‍ത്തിയിന്നു-
ഞാനെന്‍ ബാല്യകാലത്തിന്‍ തിരു-
മുറ്റത്തു വന്നെത്തിനോക്കി  നിന്നു...

കാണ്മൂ ഞാനെന്‍ നിഷ്കളങ്കത-
യുറ്റും ബാല്യത്തിന്‍ നിഴലുകള്‍...
ഒരു പുഞ്ചിരി തന്‍ കുളുര്‍മ്മയെ-
ന്തെന്‍ മനസ്സില്‍ വിടര്‍ത്തിയാനന്ദം???

തെളിഞ്ഞു കാണായെന്നോര്‍മ്മകള്‍ 
തന്‍ തിരുമുറ്റത്തൊരു വീടിന്നുമ്മറം;
ഒരല്പ നേരമവിടെയിരുന്നു ഞാനെന്‍
ബാല്യത്തിന്‍ സുഗന്ധം നുകര്‍ന്നുവല്ലോ...

പിന്നെക്കാണായോരമ്പലത്തിന്ന-
രുകില്‍ നില്‍ക്കുമരയാലിന്‍ തണല്‍;
ചെറുകുളിരലയിലിളകുമിലകള്‍ തന്‍
മൃദു മര്‍മ്മരം കാതോര്‍ത്തിരുന്നു ഞാന്‍!

പിന്നെയെന്‍ മുന്നിലുയര്‍ന്നുവെന്‍ 
പ്രിയ വിദ്യാലയത്തിന്‍ മുഖചിത്രം 
സതീര്‍ത്ഥ്യരൊന്നിച്ചു കളിച്ചു വളര്‍ന്നോരാ 
നല്ല കാലമോര്‍ത്തു ഞാനാ മുറ്റത്തിരുന്നു...

വീണ്ടുമെന്നോര്‍മകളില്‍ മിന്നിമറഞ്ഞ-
നേകായിരം വര്‍ണ്ണ ചിത്രങ്ങള്‍;
ബാല്യത്തിന്‍ മാധുര്യം തുളുമ്പുമവ-
യെത്ര മനോഹരങ്ങളെന്നോതുവതെങ്ങിനെ???

2 comments:

Abi said...

നന്നായിട്ടുണ്ട് ഈ മടക്കയാത്രയും ..
ഓര്‍മ്മകളും ..

Nisha said...

നന്ദി, ഓര്‍മ്മകളില്ലാതെ എന്ത് ജീവിതം ? പലപ്പോഴും ഈ മധുര സ്മരണകളാണ് നമ്മെ മുന്നോട്ടു നയിയ്ക്കുന്നത് ..

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...