Saturday, November 19, 2011

നിദ്രാ ഭംഗം !!!



നീല രാവിന്‍ നിശബ്ദത  ഭേദിച്ചട്ടഹസി-
ച്ചമറിയെത്തി സര്‍പ്പ സദൃശ്യമാം മിന്നല്‍-
പ്പിണരുകള്‍ തന്നകമ്പടിയേന്തി,യിന്നിതാ
തുലാവര്‍ഷ പേമാരിയിന്‍ ജലകണങ്ങള്‍...

നിദ്ര തന്‍ കരങ്ങളിലമര്‍ന്നിരുന്ന ഞാ-
നൊന്നു ഞെട്ടിപ്പിടഞ്ഞുണര്‍ന്നുവന്നേരം,
കേള്‍പ്പായെന്‍ ജാലകപ്പുറത്തമറിയടുക്കും   
മഴത്തുള്ളികള്‍ തന്‍ ഘോരാരവങ്ങള്‍!!!

ഉരുണ്ടിറങ്ങി വരുമൊരു ഇടിമുഴക്കമെന്‍ 
ഉറക്കമെല്ലാമൊരു നിമിഷത്താല്‍ കെടുത്തി-
യൊടുക്കി; കുടു കുടെ പെയ്യും മഴത്തുള്ളികള്‍ 
മനസ്സിലുയര്‍ത്തുന്നുവോ കടുത്ത വേദന?

ഏറെ നേരം കഴിഞ്ഞല്‍പ്പം ശാന്തയായ്,
സൌമ്യയാ,യെന്നെ പുല്‍കി, മഴ തന്‍ 
കുളിര്‍ക്കരങ്ങളാ,ലപ്പോള്‍ പുളകിതയാ-
യെന്‍ മാനസവും, സ്വസ്ഥമായെന്‍  ഹൃദന്തവും!

സുഖമേറുമീണവും  മീട്ടിയവള്‍ പിന്നെയൊരു
താരാട്ടായെന്നെ തഴുകിയുറക്കി; എന്‍ പ്രിയ 
സഖിയാം രാമഴയുടെ തണുത്ത തലോടലേറ്റു
ഞാനെന്‍ സ്വപ്നങ്ങളിലേയ്ക്കാണ്ടു വീണ്ടും...

No comments:

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...