Wednesday, November 30, 2011

കണ്ണു തുറക്കുമോ???


ഇപ്പോള്‍ പോട്ടിപ്പോകുമതല്ലിപ്പോഴൊന്നും  
പോട്ടില്ലയെന്നും, ഏറെക്കാലമായ് മേവീടുമോ-
രണക്കെട്ടിനെ  ചൊല്ലിയിപ്പോള്‍ കേള്‍ക്കുന്നു 
ബഹു വാദ- പ്രതിവാദങ്ങളെനിയ്ക്കു ചുറ്റും! 

ജീവസ്വമായ് വാഴുമൊരു ജലകണങ്ങള്‍ 
ജീവനെടുക്കുവാനലറിപ്പാഞ്ഞു  വരുന്ന 
ഭീകര ദൃശ്യങ്ങളാം ദു:സ്വപ്‌നങ്ങള്‍ കണ്ടു
നടുങ്ങുന്നൊരു  ജനത ദിനരാത്രങ്ങളിലിപ്പോള്‍ ! 

ഭീതി തന്‍ അലയടികളൊരു കൂറ്റന്‍ 
തിരയായൊഴുകിയെന്‍ നാടിനെയാകെ 
താഴ്ത്തീടവേ, സാന്ത്വനത്തിന്‍ ചെറുതോണി 
പോലുമാരുമിപ്പോള്‍ തുഴഞ്ഞിടാത്തതെന്തേ?

വേണം പുതിയൊരു തടയണ,യതല്ല,  
വേണ്ട,യിനിയുമൊരെണ്ണമെന്നുമിപ്പോള്‍  
തമ്മില്‍ തല്ലി,യാക്രോശിച്ചന്യോന്യം 
അഹോരാത്രങ്ങളെത്തള്ളുന്നു ചിലര്‍!

സ്വന്തം മണ്ണിന്നവകാശമൊരുനാള്‍
തീറെഴുതിയന്യന്നു  സമര്‍പ്പിച്ച നേരം,
ഓര്‍ത്തതില്ല നാമൊരുന്നാളീവണ്ണമതു 
നമ്മള്‍ തന്‍ ജീവന്നു ഭീഷണിയാമെന്നും...   


സ്വച്ഛന്ദമൊഴുകുമോരാറിനെയന്നങ്ങു 
തടഞ്ഞനേരവുമറിഞ്ഞീല  നാമൊട്ടും; 
പടു കൂറ്റനൊരു  വെള്ളപ്പാച്ചിലിലൊലി-
ച്ചൊഴുകിയൊടുങ്ങീടാം ജീവിതങ്ങളെന്നും

ഭൂമിയൊന്നു പതുക്കെ ചലിച്ചാലുള്ളിനുള്ളില്‍ 
മുഴങ്ങുന്നു ഭീതി തന്‍ കാഹള സ്വനങ്ങള്‍!
എന്തിനി ചെയ്തീടേണ,മെന്നേതുമറിയാതെ-
യുഴയുന്നനേകായിരം ജീവിതങ്ങളെങ്ങു പോകാന്‍?

അധികാരത്തിന്‍ സപ്രമഞ്ചലില്‍ കിടന്നാ-
നന്ദിക്കും നാടുവാഴിത്തമ്പുരാക്കളെ, നിങ്ങള-
റിയുന്നുവോ നിസ്സഹായത തന്‍ കയത്തില്‍ 
മുങ്ങുമീ പാവം പ്രജകള്‍ തന്‍ ദീന രോദനങ്ങള്‍??? 

കണ്‍ തുറക്കുവാനിനിയും താമസമെന്നാകില്‍
കണ്‍ മുന്‍പില്‍ ശേഷിപ്പതും, കാതില്‍ മുഴങ്ങുന്ന-
തുമെന്നു,മൊരു പാവം ജനത തന്‍ മരണരോദന-
ങ്ങളായീടുമെന്ന ഭീകര സത്യമറിഞ്ഞീടുക നിങ്ങള്‍!!! 



23 comments:

roopz said...

Save God's Own Country

Nisha said...

Let us hope for the best! BTW, your blog and the discussions around it inspired this piece...

Zach George said...

loved your poem. looking forward to more of your posts. I too have written about Mullaperiyar in my blog.

Please visit my blog when you have time.

Nisha said...

Thanks Zach! Will surely visit your blog...

Arun kumar said...

kalakki chechi

Nisha said...

Trickmaster! I am happy that you liked this...

Habeeb Rahman said...

"കണ്‍ തുറക്കുവാനിനിയും താമസമെന്നാകില്‍
കണ്‍ മുന്‍പില്‍ ശേഷിപ്പതും, കാതില്‍ മുഴങ്ങുന്ന-
തുമെന്നു,മൊരു പാവം ജനത തന്‍ മരണരോദന-
ങ്ങളായീടുമെന്ന ഭീകര സത്യമറിഞ്ഞീടുക.."

പക്ഷെ ആരും കണ്ണ് തുറക്കാന്‍ പോകുന്നില്ല ആ മരണരോദനം വരുന്നത് വരെ . അതാണ്‌ സത്യം. ഇപ്പോഴത്തെ മുല്ലപ്പെരിയാര്‍ പ്രശ്നം മുഴുവന്‍ ഉള്‍ക്കൊണ്ട ഒരു നല്ല കവിത . അഭിനന്ദനങ്ങള്‍ .

Nisha said...

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി!
എത്ര ഭീകരമായ സ്ഥിതിയാണെങ്കിലും ഒരു ദുരന്തം സംഭവിക്കാന്‍ ഇടയുണ്ടെങ്കിലും നിഷ്ക്രിയരായിരിക്കുക നമ്മുടെ ഒരു പൊതു സ്വഭാവമാണല്ലോ! എന്ത് ചെയ്യാന്‍?? മനുഷ്യ ജീവിതത്തെക്കാളും മറ്റെന്തിനൊക്കെയോ വില കല്പിക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല...
എന്‍റെ മനസ്സിന്‍റെ വ്യഥ ഇത്തരത്തില്‍ പുറത്തു വന്നു എന്നു മാത്രമേ പറയാനുള്ളൂ..

RAGHU MENON said...

കാലോചിതമായ കവിത , നന്നായിരിക്കുന്നു .
അപകടം ഉണ്ടായാല്‍, കുത്തിയൊഴുകുന്ന വെള്ളപ്പാച്ച്ചിലിനു,
തമിഴും മലയാളവും അറിയില്ല, ദേശവും കോടിയുടെ നിറവും അറിയില്ല
പഴയ 'മോര്‍വി' അണക്കെട്ട് ദുരന്തത്തില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ലേ !!!

Nisha said...

Thank You Raghu!

Sadly, we dont learn from our past mistakes...

ശ്രീക്കുട്ടന്‍ said...

തകരുന്നതുവരെ മാത്രമേ അഭിനയങ്ങളുണ്ടാവൂ.. തകര്‍ന്നുകഴിഞ്ഞാല്‍ എങ്ങിനെയത് മുതലെടുക്കാമെന്ന ചിന്ത മാത്രമായിരിക്കും. സ്വന്തം ജനങ്ങളുടെ ജീവനു സ്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത ഒരു ഭരണാധിപവര്‍ഗ്ഗം ഈ ഭൂമിമലയളത്തില്‍ നമുക്കേ കാണൂ.. ആകുലത നിറഞ്ഞ എഴുത്ത്..നന്നായിട്ടുണ്ട്..

ശ്രീക്കുട്ടന്‍ said...

ഈ കമന്റ് അപ്രൂവല്‍ പരിപാടി ഇനിയും മാറ്റിയില്ലല്ലേ.

Nisha said...

നന്ദി ശ്രീക്കുട്ടന്‍! സാധാരണക്കാരായ ജനങ്ങളുടെ പല കാര്യങ്ങളിലും ഭരണ വര്‍ഗ്ഗത്തിന് (പക്ഷഭേദമന്യേ) അനാസ്ഥയാണ് ... നമ്മുടെ ധാര്‍മിക രോഷവും, നിസ്സഹായതയും ആകുലതകളും ഈ വരികളിലൂടെ പുറത്തു വന്നു, അത്ര മാത്രം!

Nisha said...

അതിനോട് എന്താ വിരോധം എന്ന് മനസ്സിലായില്ല... എന്തായാലും നിങ്ങളുടെ പ്രതിഷേധത്തെ മാനിച്ച് അത് നീക്കം ചെയ്തിരിയ്ക്കുന്നു... സന്തോഷമായോ??

ശ്രീക്കുട്ടന്‍ said...
This comment has been removed by the author.
ശ്രീക്കുട്ടന്‍ said...

കമന്റ് അപ്പ്രൂവല്‍ നീക്കം ചെയ്തതില്‍ വളരെ സന്തോഷം.

നമ്മള്‍ കഷ്ടപ്പെട്ട് കുത്തിപ്പിടിച്ചിരുന്ന്‍ കൈ കഴച്ച് ടൈപ്പ് ചെയ്ത് ഒരഭിപ്രായം പറയുമ്പോള്‍ അത് അപ്രൂവലിനുശേഷം കാണിക്കപ്പെടും എന്നു പറയുന്നത് വായനക്കാരന്റെ മുഖത്ത് കാറിതുപ്പുന്നതിനു തുല്യമാണെന്നാണെന്റെ അഭിപ്രായം. നമ്മള്‍ ഇടുന്ന അഭിപ്രായം പിന്നീടെപ്പോഴെങ്കിലും പ്രദര്‍ശിപ്പിക്കപ്പെടും എന്നു പറയുന്നതിലെ ഔചിത്യം എനിക്ക് മനസ്സിലാകുന്നില്ല. എന്താണീ അപ്പ്രൂവല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. തനിക്കിഷ്ടമാകുന്ന കമന്റുകള്‍ മാത്രം പ്രസിദ്ധീകരിക്കാമെന്നാണോ. അങ്ങിനെയെങ്കില്‍ ദയവു ചെയ്ത് സുഖിപ്പിക്കല്‍ കമന്റ് മാത്രം ഇട്ടാല്‍ മതിയാകും എന്ന മുന്‍ കൂര്‍ അഭ്യര്‍ത്ഥന നടത്തുന്നതല്ലേ നല്ലത്. എന്തുകൊണ്ടോ ഈ പരിപാടി എനിക്ക് ഒട്ടും തന്നെ അംഗീകരിക്കുവാന്‍ ആകുന്നില്ല. പിന്നെ എന്റെ പ്രതിഷേധത്തെ മാനിച്ച് എന്നത് വേണ്ടായിരുന്നു. നിങ്ങള്‍ ഇഷ്ടത്തോടുകൂടിയല്ല അത് മാറ്റിയതെന്ന ധ്വനിയുണ്ടാവാക്കുകളില്‍..എന്തായാലും ഇനിയും ധാരാള്‍ആമെഴുതുക. സമയവും സൌകര്യവുമൊക്കുന്ന മുറയ്ക്ക് വായിക്കുകയും അഭിപ്രായം പറയണമെന്ന്‍ തോന്നുന്നതില്‍ അറിയിക്കുകയും ചെയ്യാം.

Nisha said...

വീണ്ടും കാണും വരേയ്ക്കും - മംഗളങ്ങള്‍ !!നിങ്ങളുടെ അഭിപ്രായത്തെ മാനിയ്ക്കുന്നു... അത് വെച്ചത് കുറെ പഴക്കമുള്ള പോസ്റ്റുകള്‍ക്ക്‌ മാത്രമായിരുന്നു... ആളുകള്‍ എന്റെ പോസ്റ്റ്‌ വായിയ്ക്കണമെന്നും സത്യസന്ധമായ് അഭിപ്രായം പറയണമെന്നും ആഗ്രഹിയ്ക്കുന്ന ഒരു എഴുത്തുകാരിയാണ് ഞാന്‍.. എന്റെ ബ്ലോഗിലിടുന്ന കമന്റുകള്‍ എല്ലാതും വായിച്ച് അതിനുള്ള നന്ദിയും പ്രതികരണങ്ങളും ഞാന്‍ നല്കാറുമുണ്ട് - എന്റെ വായനക്കാരോടുള്ള എന്റെ പ്രതിബദ്ധതയായി ഞാന്‍ അത് ഒരു തപസ്യ പോലെ ചെയ്യുന്നു... അഭിപ്രായം അറിയേണ്ട എങ്കില്‍ കമന്റ്‌ ബോക്സ്‌ തന്നെ ഒഴിവക്കുമായിരുന്നല്ലോ ഞാന്‍!!!

എന്തായാലും താങ്കളുടെ വിലയേറിയ സമയത്തില്‍ നിന്ന് കുറെ സമയം എനിയ്ക്കും എന്റെ ബ്ലോഗിനും വേണ്ടി നീക്കി വെച്ചതിലും, അഭിപ്രായങ്ങള്‍ അറിയിച്ചതിനും ഏറെ നന്ദി...

വീണ്ടും കാണും വരേയ്ക്കും - മംഗളങ്ങള്‍ !!

ശ്രീക്കുട്ടന്‍ said...

എന്റെ അഭിപ്രായത്തില്‍ ചേച്ചിക്ക് എന്തെങ്കിലും മാനസികവിഷമം നേരിട്ടെങ്കില്‍ ക്ഷമിച്ചേക്കൂ ചേച്ചീ.

Nisha said...

ശ്രീകുട്ടന്‍, ഒട്ടും തന്നെയില്ല...ഇനി അതിനെക്കുറിച്ചാലോചിച്ചു തല പുണ്ണാക്കണ്ട...

വേണുഗോപാല്‍ said...

അധികാരത്തിന്‍ സപ്രമഞ്ചലില്‍ കിടന്നാ-
നന്ദിക്കും നാടുവാഴിത്തമ്പുരാക്കളെ, നിങ്ങള-
റിയുന്നുവോ നിസ്സഹായത തന്‍ കയത്തില്‍
മുങ്ങുമീ പാവം പ്രജകള്‍ തന്‍ ദീന രോദനങ്ങള്‍???


ആര് കേള്‍ക്കാന്‍?? ഈ ആകുലതയില്‍ ഞാനും പങ്കു ചേരുന്നു!!

Nisha said...

നന്ദി വേണുഗോപാല്‍ ! വ്യാകുലപ്പെടാനല്ലാതെ പാവം ജനങ്ങള്‍ക്ക്‌ എന്ത് ചെയ്യാനാവും, അല്ലെ?

Unknown said...

Loved your poem very much..കവിതയിലൂടെ പ്രതികരിക്കുക കവിധര്‍മം അല്ലോ...കേള്‍ക്കേണ്ടവര്‍ പക്ഷെ ഒന്നും കേള്‍ക്കുന്നില്ല എന്നതാണ് കഷ്ടം...ഈശ്വരോ രക്ഷതു...

നീര്‍വിളാകന്‍ said...

കവിത നന്നായി.... ഇന്നിന്‍റെ രോദനം..... ഇനിയും വരട്ടെ സാമൂഹിക പ്രസക്തമായ ഇത്തരം രചനകള്‍....

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...