"അമ്മ"
അമ്മയെക്കുറിച്ചെന്തു പാടണം ഞാന്‍;
എത്ര പാടിയാലുമമ്മ തന് സ്നേഹ-
വാത്സല്യങ്ങള്‍ക്കു പകരമായീടുമോ???
അമ്മിഞ്ഞപ്പാലിന് മാധുര്യം ആദ്യമായ്
നുണഞ്ഞതെന്നാണെന്നോര്മ്മയില്ല ,
എങ്കിലുമാ മധുരമിപ്പോഴും ഞാനറിവൂ...
താരാട്ടു പാടിയമ്മയെന്നെയുറക്കിയതെത്ര
രാവുകളെന്നെനിയ്ക്കറിയില്ല;എങ്കിലുമാ
താരാട്ടിന്നീണങ്ങള്‍ ഇന്നും ഞാന്‍ കേള്‍പ്പൂ
പിച്ചവെച്ചിടറിയിടറി വീണതെത്ര നാളെ-
ന്നോര്ക്കുന്നില്ല ഞാനിപ്പോള്‍; ഓടി വന്ന-
മ്മയെന്നെ വാരിപ്പുണര്ന്നതോര്ക്കുന്നു ഞാന്‍!
അക്ഷര നക്ഷത്രങ്ങള്‍ മനസ്സില്‍ മിന്നിയതെ-
ന്നോര്മ്മയെനിക്കില്ല; അമ്മയോതിത്തന്നോ-
രക്ഷരങ്ങളാണെനിയ്ക്കിന്നു കൂട്ടുകാര്‍!
ജീവിത യാത്രയില്‍ പകച്ചു നിന്നതെത്രവട്ടമെ-
ന്നൊട്ടുമോര്മ്മയെനിക്കില്ലയിപ്പോള്; കൈ പിടി-
ച്ചെന്നെനയിച്ചതമ്മയെന്നോര്ക്കുന്നു ഞാന്‍!
അജ്ഞാതമാമിടങ്ങളിലും, അജ്ഞാതരാ-
യൊരുപറ്റമാള്ക്കാര്ക്കിടയിലും, അദൃശ്യമാ-
യെന്‍ കൂടെയുണ്ടായിരുന്നതെന്നമ്മ മാത്രം!
ഹൃദയം നൊന്തു ഞാനെത്ര കരഞ്ഞുവെന്നെനി-
യ്ക്കൊന്നുമറിയില്ല; അമ്മ തന് സ്നേഹമൊരു
മരുന്നായെന്നെ തഴുകിയെത്തിയതറിഞ്ഞു ഞാന്‍...
എന്റെയോരോ ശ്വാസത്തിലുമുണ്ടെന് അമ്മ
തന് സാമിപ്യം; അമ്മയാം സ്നേഹാലയമില്ലാ-
തിരുന്നെങ്കില്‍ എന്‍ ജീവിതമെത്ര ശൂന്യം!
ഇന്നു ഞാനറിയുന്നെന്‍ അമ്മ തന് സ്നേഹ-
വാത്സല്യങ്ങള്‍, എന്‍ ജീവന്നാധാരമായ്
വര്ത്തിക്കുന്നതെന് അമ്മയാം സ്നേഹാംബരം!!!
15 comments:
മനോഹരം...ഓരോ വരിയിലും സ്നേഹം തുളുമ്പി നില്ക്കുന്നു...
സ്നേഹപൂര്‍വ്വം..
രൂപ
നന്ദി! അമ്മയെക്കുറിച്ചെഴുതുമ്പോള്‍ സ്നേഹമല്ലാതെ എന്താണ് എഴുതുക???
Lovely.
Love, Love and love and more love that's mom.
Yes,
Mothers are love personified!!!
'amma'-parayumpol thanne madhuram,sneham okke ittu veezhum pole thonnunnu!!kavitha nannayittund .keep on writing..
Sumu,
Thanks!!! Yes, Amma ennu parayumbol tanne manassu kulirum...
ഇതു വളരെ മനോഹരം..പൊതുവെ ഉത്തരാധുനികമെന്നും പറഞ്ഞെഴുതുന്ന ആര്‍ക്കും പിടികിട്ടാ കവിതകള്‍ എനികിഷ്ടല്ല. ഇതു ലളിതം എന്നെ പോലുള്ളവര്‍ക്ക് മനസ്സിലകുന്ന തരം..മാഷെ ഇയാള്‍ക്കിങ്ങനെ ബ്ലോഗ്ഗിങ്ങിന്റെ അസുഖം ഉള്ളത് ഞാന്‍ ഇത്രയും കാലം ശ്രദ്ധിച്ചില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നി..എന്തായാലും ഇപ്പൊഴെങ്കിലും പരസ്പരം കണ്ടതില്‍ സന്തോഷം..ഇനിയും വരാം വിശദമായ വായനകള്‍ക്കായി
നന്ദി! കവിത ഇഷ്ടമായി എന്നറിഞ്ഞത് സന്തോഷകരം തന്നെ!!! സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ ഏറ്റവും വലിയ പ്രോത്സാഹനവും! ഇനിയും വായിച്ച് അഭിപ്രായം പറയുമല്ലോ!!!
കവിത നന്നായിട്ടുണ്ട്. അമ്മ എന്നാ രണ്ടു വാക്കുകളില്‍ തന്നെയുള്ള സ്നേഹത്തിന്റെ അളവു തിട്ടപെടുത്താന്‍ പ്രയാസം,അപ്പോള്‍ പിന്നെ ആ പ്രതിഭാസത്തെ അതിന്റെ പൂര്‍ണതയില്‍ വര്‍ണിക്കാന്‍ ആര്‍ക്കാവും !അമ്മ എന്ന വികാരത്തെ കൂടുതല്‍ ആശ്ലേഷിക്കാന്‍ നിഷയ്ക്ക് ആവട്ടെ. എല്ലാ, ആശംസകളും, വീണ്ടും എഴുതുക !!!
അമ്മ തന്നെ ഒരു വല്ല്യ കാവ്യമാണ്
നല്ല വരികൾ
അതെ അമ്മയോളം മധുരമായ ഒരു കാവ്യം വേറെയുണ്ടാവില്ല!
സ്വയം ഒരമ്മയായപ്പോഴാണ് ഒരമ്മയുടെ ശരിയായ മാഹാത്മ്യം അറിയാന്‍ കഴിഞ്ഞത് എന്ന് പറയാം. രണ്ടേ രണ്ടക്ഷരത്തില്‍ ഈ ലോകം മുഴുവനും അടങ്ങിയിരിയ്ക്കുന്നു!
ഹൃദ്യമായ വരികളാല്‍ തീര്‍ത്ത അമ്മ കവിത ഇഷ്ടമായി സഖീ...
നന്ദി അനാമിക! അമ്മ എന്നും ഹൃദ്യമായ ഒരനുഭവം ആയതിനാലാവാം ഈ വരികള്‍ ഇത്ര മനോഹരമായത്!
മനസ്സില്‍ നിന്നൊഴുകുന്ന സ്നേഹം ശരിക്കും അനുഭവിച്ചു ഈ കവിതയിലൂടെ...ഭാവുകങ്ങള്‍ ...
Post a Comment