Skip to main content

"അമ്മ"

"അമ്മ"

അമ്മയെക്കുറിച്ചെന്തു പാടണം ഞാന്‍;
എത്ര പാടിയാലുമമ്മ തന്‍ സ്നേഹ-
വാത്സല്യങ്ങള്‍ക്കു പകരമായീടുമോ???

അമ്മിഞ്ഞപ്പാലിന്‍ മാധുര്യം ആദ്യമായ്
നുണഞ്ഞതെന്നാണെന്നോര്‍മ്മയില്ല ,
എങ്കിലുമാ മധുരമിപ്പോഴും ഞാനറിവൂ...

താരാട്ടു പാടിയമ്മയെന്നെയുറക്കിയതെത്ര 
രാവുകളെന്നെനിയ്ക്കറിയില്ല;എങ്കിലുമാ  
താരാട്ടിന്നീണങ്ങള്‍ ഇന്നും ഞാന്‍ കേള്‍പ്പൂ  

പിച്ചവെച്ചിടറിയിടറി വീണതെത്ര നാളെ-
ന്നോര്‍ക്കുന്നില്ല ഞാനിപ്പോള്‍; ഓടി വന്ന-
മ്മയെന്നെ വാരിപ്പുണര്‍ന്നതോര്‍ക്കുന്നു ഞാന്‍!

അക്ഷര നക്ഷത്രങ്ങള്‍ മനസ്സില്‍ മിന്നിയതെ-
ന്നോര്‍മ്മയെനിക്കില്ല; അമ്മയോതിത്തന്നോ-
രക്ഷരങ്ങളാണെനിയ്ക്കിന്നു കൂട്ടുകാര്‍!

ജീവിത യാത്രയില്‍ പകച്ചു നിന്നതെത്രവട്ടമെ-
ന്നൊട്ടുമോര്‍മ്മയെനിക്കില്ലയിപ്പോള്‍; കൈ പിടി-
ച്ചെന്നെനയിച്ചതമ്മയെന്നോര്‍ക്കുന്നു ഞാന്‍!

അജ്ഞാതമാമിടങ്ങളിലും, അജ്ഞാതരാ-
യൊരുപറ്റമാള്‍ക്കാര്‍ക്കിടയിലും, അദൃശ്യമാ-
യെന്‍ കൂടെയുണ്ടായിരുന്നതെന്നമ്മ മാത്രം!

ഹൃദയം നൊന്തു  ഞാനെത്ര കരഞ്ഞുവെന്നെനി-
യ്ക്കൊന്നുമറിയില്ല; അമ്മ തന്‍ സ്നേഹമൊരു
മരുന്നായെന്നെ തഴുകിയെത്തിയതറിഞ്ഞു ഞാന്‍...

എന്റെയോരോ ശ്വാസത്തിലുമുണ്ടെന്‍ അമ്മ
തന്‍ സാമിപ്യം; അമ്മയാം സ്നേഹാലയമില്ലാ-
തിരുന്നെങ്കില്‍ എന്‍ ജീവിതമെത്ര ശൂന്യം!

ഇന്നു ഞാനറിയുന്നെന്‍ അമ്മ തന്‍ സ്നേഹ-
വാത്സല്യങ്ങള്‍, എന്‍ ജീവന്നാധാരമായ് 
വര്‍ത്തിക്കുന്നതെന്‍ അമ്മയാം സ്നേഹാംബരം!!!

Comments

  1. മനോഹരം...ഓരോ വരിയിലും സ്നേഹം തുളുമ്പി നില്‍ക്കുന്നു...

    സ്നേഹപൂര്‍വ്വം..
    രൂപ

    ReplyDelete
  2. നന്ദി! അമ്മയെക്കുറിച്ചെഴുതുമ്പോള്‍ സ്നേഹമല്ലാതെ എന്താണ് എഴുതുക???

    ReplyDelete
  3. Lovely.
    Love, Love and love and more love that's mom.

    ReplyDelete
  4. Yes,
    Mothers are love personified!!!

    ReplyDelete
  5. 'amma'-parayumpol thanne madhuram,sneham okke ittu veezhum pole thonnunnu!!kavitha nannayittund .keep on writing..

    ReplyDelete
  6. Sumu,

    Thanks!!! Yes, Amma ennu parayumbol tanne manassu kulirum...

    ReplyDelete
  7. ഇതു വളരെ മനോഹരം..പൊതുവെ ഉത്തരാധുനികമെന്നും പറഞ്ഞെഴുതുന്ന ആര്‍ക്കും പിടികിട്ടാ കവിതകള്‍ എനികിഷ്ടല്ല. ഇതു ലളിതം എന്നെ പോലുള്ളവര്‍ക്ക് മനസ്സിലകുന്ന തരം..മാഷെ ഇയാള്‍ക്കിങ്ങനെ ബ്ലോഗ്ഗിങ്ങിന്റെ അസുഖം ഉള്ളത് ഞാന്‍ ഇത്രയും കാലം ശ്രദ്ധിച്ചില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നി..എന്തായാലും ഇപ്പൊഴെങ്കിലും പരസ്പരം കണ്ടതില്‍ സന്തോഷം..ഇനിയും വരാം വിശദമായ വായനകള്‍ക്കായി

    ReplyDelete
    Replies
    1. നന്ദി! കവിത ഇഷ്ടമായി എന്നറിഞ്ഞത് സന്തോഷകരം തന്നെ!!! സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ ഏറ്റവും വലിയ പ്രോത്സാഹനവും! ഇനിയും വായിച്ച് അഭിപ്രായം പറയുമല്ലോ!!!

      Delete
  8. കവിത നന്നായിട്ടുണ്ട്. അമ്മ എന്നാ രണ്ടു വാക്കുകളില്‍ തന്നെയുള്ള സ്നേഹത്തിന്റെ അളവു തിട്ടപെടുത്താന്‍ പ്രയാസം,അപ്പോള്‍ പിന്നെ ആ പ്രതിഭാസത്തെ അതിന്റെ പൂര്‍ണതയില്‍ വര്‍ണിക്കാന്‍ ആര്‍ക്കാവും !അമ്മ എന്ന വികാരത്തെ കൂടുതല്‍ ആശ്ലേഷിക്കാന്‍ നിഷയ്ക്ക് ആവട്ടെ. എല്ലാ, ആശംസകളും, വീണ്ടും എഴുതുക !!!

    ReplyDelete
    Replies
    1. സ്വയം ഒരമ്മയായപ്പോഴാണ് ഒരമ്മയുടെ ശരിയായ മാഹാത്മ്യം അറിയാന്‍ കഴിഞ്ഞത് എന്ന് പറയാം. രണ്ടേ രണ്ടക്ഷരത്തില്‍ ഈ ലോകം മുഴുവനും അടങ്ങിയിരിയ്ക്കുന്നു!

      Delete
  9. അമ്മ തന്നെ ഒരു വല്ല്യ കാവ്യമാണ്
    നല്ല വരികൾ

    ReplyDelete
    Replies
    1. അതെ അമ്മയോളം മധുരമായ ഒരു കാവ്യം വേറെയുണ്ടാവില്ല!

      Delete
  10. ഹൃദ്യമായ വരികളാല്‍ തീര്‍ത്ത അമ്മ കവിത ഇഷ്ടമായി സഖീ...

    ReplyDelete
    Replies
    1. നന്ദി അനാമിക! അമ്മ എന്നും ഹൃദ്യമായ ഒരനുഭവം ആയതിനാലാവാം ഈ വരികള്‍ ഇത്ര മനോഹരമായത്!

      Delete
  11. മനസ്സില്‍ നിന്നൊഴുകുന്ന സ്നേഹം ശരിക്കും അനുഭവിച്ചു ഈ കവിതയിലൂടെ...ഭാവുകങ്ങള്‍ ...

    ReplyDelete

Post a Comment

Popular posts from this blog

കണ്ണു തുറക്കുമോ???

ഇപ്പോള്‍ പോട്ടിപ്പോകുമതല്ലിപ്പോഴൊന്നും   പോട്ടില്ലയെന്നും, ഏറെക്കാലമായ് മേവീടുമോ- രണക്കെട്ടിനെ  ചൊല്ലിയിപ്പോള്‍ കേള്‍ക്കുന്നു  ബഹു വാദ- പ്രതിവാദങ്ങളെനിയ്ക്കു ചുറ്റും!  ജീവസ്വമായ് വാഴുമൊരു ജലകണങ്ങള്‍  ജീവനെടുക്കുവാനലറിപ്പാഞ്ഞു  വരുന്ന  ഭീകര ദൃശ്യങ്ങളാം ദു:സ്വപ്‌നങ്ങള്‍ കണ്ടു നടുങ്ങുന്നൊരു  ജനത ദിനരാത്രങ്ങളിലിപ്പോള്‍ !  ഭീതി തന്‍ അലയടികളൊരു കൂറ്റന്‍  തിരയായൊഴുകിയെന്‍ നാടിനെയാകെ  താഴ്ത്തീടവേ, സാന്ത്വനത്തിന്‍ ചെറുതോണി  പോലുമാരുമിപ്പോള്‍ തുഴഞ്ഞിടാത്തതെന്തേ? വേണം പുതിയൊരു തടയണ,യതല്ല,   വേണ്ട,യിനിയുമൊരെണ്ണമെന്നുമിപ്പോള്‍   തമ്മില്‍ തല്ലി,യാക്രോശിച്ചന്യോന്യം  അഹോരാത്രങ്ങളെത്തള്ളുന്നു ചിലര്‍! സ്വന്തം മണ്ണിന്നവകാശമൊരുനാള്‍ തീറെഴുതിയന്യന്നു  സമര്‍പ്പിച്ച നേരം, ഓര്‍ത്തതില്ല നാമൊരുന്നാളീവണ്ണമതു  നമ്മള്‍ തന്‍ ജീവന്നു ഭീഷണിയാമെന്നും...    സ്വച്ഛന്ദമൊഴുകുമോരാറിനെയന്നങ്ങു  തടഞ്ഞനേരവുമറിഞ്ഞീല  നാമൊട്ടും;  പടു കൂറ്റനൊരു  വെള്ളപ്പാച്ചിലിലൊലി- ച്ചൊഴുകിയൊടുങ്ങീടാം ജീവിതങ്ങളെന്നും ഭൂമിയൊന്നു പതുക്കെ ചലിച്ചാലുള്ളിനുള്ളില്‍  മുഴങ്ങുന്നു ഭീതി തന്‍ കാഹള സ്വനങ്ങള്‍!

Century!!!

Well, the title was reserved for a blog to be written when Tendulkar hit his hundredth ton... Seems that we will have to wait a little more for that. In the mean while, I reached this personal milestone of 100th entry in my Blog! Even though its not a historical or hyped event, but just a humble achievement of a rather unknown and uninspiring blogger, personally, it is a great achievement for me. What started as a time-pass has now become a passion.  So, allow me to celebrate this small event. It is only proper that I express my gratitude to some important people who have helped me to reach this far.... I started out with no idea of what blogging is or how it is done. I was inspired by my friend Ranjith Menon to start a blog, way back in 2009 (I think). It was created and soon forgotten... Then for two years it lay dormant... I don't know what hit me, but in 2011 I started blogging like a man possessed ... and the result is that I am here at my 100th post today. I

The Lost World

  It must have been around 2 O' clock in the noon... All the people around me were enjoying their mid noon siesta... I was waiting with baited breath among the foliage... Soon, I could hear the voices...and the stealthy footsteps coming closer. I remain hidden behind my favourite mango tree. My heart was thumping... What would happen? Will the plan backfire? Will someone find fault with me? A thousand questions seem to crop up in my mind in a matter of seconds... With the heart beats sounding like drum beats, I waited for the right moment. As soon as the stealthy steps sounded near enough, I darted out from behind the tree and shouted at the top of my voice (believe me, I can be heard by the whole village when I shout!) "Who goes there?''  The shock and terror on the face of my unsuspected victims were inexplicable. They screamed to each other 'Rrruuunn...' and scampered here and there. Soon, most of them were not to be seen, except a small